Chapter Title : മന്നാടിയാർ കോട്ട 6 [Ramavarma]
എന്ന് പറഞ്ഞ് എന്റെ മുണ്ട് നേരെയാക്കി തന്നു.
"അകത്തും പോയി ഒരു തോർത്തുകൂടി ഇട്ടിട്ട് ഇറങ്ങിച്ചെല്ലു....."
ഞാൻ മൂളി അങ്ങോട്ടു ചെന്നു.
കുട്ടൻ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു: "കുഞ്ഞു ആള് ആകെ മാറിയല്ലോ... ഇപ്പോളാ ശരിക്കും ചെറിയ തമ്പുരാൻ ആയത്!"
ഞാൻ ചിരിച്ചു, എന്നിട്ട് "യാത്ര എങ്ങനെ ഉണ്ടായിരുന്നു?" എന്ന് ചോദിച്ചു.
കുട്ടൻ: "തമ്പുരാൻ ഇന്ന് പുലർച്ചെയാണ് അങ്ങോട്ട് തിരിച്ചത്. തിരുമേനിയുടെ വീട്ടിൽ രണ്ടുനാൾ തങ്ങി... തിരുമേനി നന്നേ അവശൻ ആയിരുന്നു.
അച്ഛൻ തിരുമേനിയുടെ വിയോഗം ശരിക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ഇപ്പോഴും... തമ്പുരാൻ തിരിച്ചും അങ്ങോട്ടേക്കായിരിക്കും വരിക എന്ന് ഇവിടെ പറയണം എന്ന് പറഞ്ഞാ വിട്ടേ..."
ഞാൻ മൂളി.
കുട്ടൻ: "കുഞ്ഞിനോട് കാറിൽ ഒരു കെട്ടു ഇരിപ്പുണ്ട്, അത് എടുക്കണം എന്ന് പറഞ്ഞു."
ഞാൻ: "ശരി..."
കുട്ടൻ: "കുഞ്ഞിനെ കളത്തിൽ കൊണ്ടുപോകണം എന്ന് പറഞ്ഞിരുന്നു തമ്പുരാൻ."
ഞാൻ: "എന്നോട് പറഞ്ഞിരുന്നു... നമുക്ക് മറ്റന്നാൾ പോകാം?"
കുട്ടൻ: "ശരി, കുഞ്ഞു പറയുംപോലെ... ഞാൻ പൊക്കോട്ടെ, ഇവിടെ വേറെ എന്തെങ്കിലും ആവശ്യം ഉണ്ടോ?"
ഞാൻ: "ഇല്ല... എന്നാൽ മറ്റന്നാൾ കാണാം."
കുട്ടൻ: "ശരി കുഞ്ഞേ..." എന്ന് പറഞ്ഞ് നടന്നു.
ഞാൻ അകത്തേക്ക് പോകാൻ നടന്നപ്പോഴാണ് ഓർമ്മ വന്നത്, കാറിൽ എന്തോ എടുക്കാൻ പറഞ്ഞ കാര്യം.
ഞാൻ കാറിൽ നിന്നും അതും എടുത്ത് വീട്ടിൽ എത്തി ചെറിയമ്മയെ വിളിച്ചു. ഒരു തുണക്കെട്ട് ആയിരുന്നു അത്, ഞാൻ തുറന്നു.
അപ്പോഴേക്കും ചെറിയമ്മയും വന്നു.
ഞാൻ: "അച്ഛൻ കൊടുത്തയച്ചതാ..."
ചെറിയമ്മ: "ഓ, മുണ്ടാണെന്ന് തോന്നുന്നു..."
ഞാൻയെല്ലാം അവിടെ നിരത്തി: കുറച്ചു മുണ്ട്, കുറച്ചു ബ്ലൗസ്
💬 Comments
View all comments