0%

Chapter Title : മനോജിന്റെ മായാലോകം 12

Author : സുനിൽ Read All Parts 402

നല്ലത് കൊടുക്കും..! രാവിലെ ഇട്ട ചുരിദാറിനൊപ്പം ക്രീം ബോട്ടമാണ് ഇട്ടിരിക്കുന്നത് ഷാളില്ലാത്ത ഹാഫ് കോളർ കഴുത്തുള്ള ചുരിദാറിൽ ആകെയുള്ള ചിത്രപ്പണി മുൻവശത്തെ കഴുത്തിന്റെ കൊളുത്തിനിരുവശത്തുംചാർളിചാപ്ളിന്റെ ടൈ പോലുള്ള രണ്ട് കസവുകഷണങ്ങൾ മാത്രമാണ്...അതാണ് ആ ചുരിദാറിന്റെ ഭംഗിയും ശ്രദ്ധകിട്ടുന്നതും...! ഒരുങ്ങിയിട്ട് ഫോണെടുത്ത് മീരാന്റിയെ വിളിച്ച് പറഞ്ഞിട്ട് സൂര്യ ഇറങ്ങി വന്നു... ഞങ്ങൾ ടൌണിലെത്തി വണ്ടിവച്ച് കടയിലേക്ക് കയറാൻ ക്രോസുചെയ്യാൻ കൈകോർത്ത് നിൽക്കുമ്പോൾ സൂര്യാമ്മ തലചെരിച്ച് മനംമയക്കുന്ന പുഞ്ചിരിയോടെ എന്റെ കൈയിൽ വിരലുകളമർത്തി. ഞാൻ മുഖമുയർത്തി എന്താന്ന് കണ്ണുകൊണ്ട് ചോദിച്ചു. മയക്കുന്ന നാണം കലർന്ന കുസൃതിപ്പുഞ്ചിരിയോടെഅപ്പുറത്തെ കടയിലേക്ക് കണ്ണുകാട്ടി...ഫ്രഷ് ജ്യൂസ്..! "ബാ... " ഞാൻ ചിരിച്ച് ആ കടയുടെ നേരേ നടന്നു. "ഷീലാന്റീടെ അമ്മൂ ഇത്രയും ശല്യമില്ലല്ലോടീ..!" അമ്മു എൽകേജീലാണ് പഠിക്കുന്നത്..! കയറിയിരുന്ന് ജ്യൂസ് കുടിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ പതിയെ തിരക്കി..."കുഞ്ഞാവയ്ക് ഇനി ബലൂണും പീപ്പിയും ഒക്കെ വേണോ..?" "അധികം താമസിക്കാതെ വേണ്ടിവരും..! ക്ളാസ് കഴിയാൻ ഇനി അധികമില്ലല്ലോ.? ചേട്ടന്റെ നോക്കുന്നില്ല അത് കഴിഞ്ഞാലുടൻ കല്യാണം നടത്തുകാന്നാ അമ്മയിന്ന് പറഞ്ഞത്..!" തുണിക്കടയിൽ കയറി നാലുവിരൽ വീതിയിൽ കസവുള്ള നല്ലകസവിന്റെ ഒരു സെറ്റുസാരിയും അവൾക്ക് വെള്ള സ്റ്റോൺവാഷ് ജീൻസും കറുത്ത കൈയില്ലാത്ത ബനിയൻ പോലുള്ള ഇന്നറും അതിൽതന്നെ സ്യൂട്ടിന്റെ പോലെ ഡബിൾ കോളറുള്ള മുട്ടിന് താഴെവരെ കൈനീളമുള്ള ബട്ടനില്ലാത്ത ഔട്ടറുമായുള്ള ബ്ളാക്ക് ടോപ്പും എനിക്ക് ബ്ളാക്ക് ജീൻസും വൈറ്റ് ജീൻസ് ഷർട്ടും അവൾ തന്നെ തിരഞ്ഞെടുത്തു. കൂടെ ആര്യയ്ക് ഒരു മിഡിയും ടോപ്പും! കൈയിൽ ചുരുട്ടി പിടിച്ചിരുന്ന പണം എന്റെ കൈയിൽ തന്നിട്ട് അണ്ടർഗാർമെന്റ്സ് സെക്ഷനിലേക്ക് പോയി. തന്ന പൈസ ഞാൻ നോക്കി

💬 Comments

View all comments