0%

Chapter Title : മനോജിന്റെ മായാലോകം 13

Author : സുനിൽ Read All Parts 364

നാളെ ഉച്ചതിരിഞ്ഞ് വീട്ടിലേക്കെത്തും സനോജ് വരുന്നതിന്റെ പിന്നത്തെ ശനിയാഴ്ച രാവിലെയെത്തും അവൻ വന്ന് ചടങ്ങിന് കണ്ട് കഴിഞ്ഞ് പിറ്റേന്ന് ഞായറാഴ്ച വിരുന്ന് അതിന്റെ പിറ്റേ ശനിയോ ഞായറോ മുഹൂർത്തമുണ്ടെങ്കിൽ വിവാഹം..!! അവിടെ നിന്ന് ശ്രുതിയുടെ അഛൻ സൂര്യേടഛനെ വിളിച്ചു. അങ്ങേർക്ക് കുഴപ്പമില്ല ഇവരുടെ കഴിഞ്ഞ് ഒരാഴ്ചയ്കുള്ളിൽ ഞങ്ങളുടേയും വിവാഹം..! കേവലം 30 ദിവസങ്ങൾ മാത്രം ...!കല്യാണദിവസം വരെ ഏകദേശ ധാരണയായതിന് ശേഷമാണ് പെണ്ണിനെ ഇറക്കികൊണ്ടുവന്നത്..! ഏടത്തിയേക്കാൾ അരുണാഭമായ വദനത്തോടെ നാണിച്ച് ഇറങ്ങിവന്നത് സൂര്യാമ്മയാണ്...! "ആ ട്രേ അങ്ങോട്ട് കൊടുക്കടീ ശ്രുതിമോളേ..!" ശ്രുതിയുടെ അഛന്റെ കമന്റ് കൂട്ടച്ചിരി പടർത്തിയപ്പോൾ സൂര്യാമ്മ നാണിച്ച് മുഖം പൊത്തിചിരിച്ച് തിരികെ അകത്തേക്കോടി...! ശ്രുതി സൂര്യയുടെ അതേ വലുപ്പവും ഫിഗറും ഒക്കെയായി ഒപ്പം കിടപിടിക്കുന്ന സുന്ദരി തന്നെയായിരുന്നു. വട്ടമുഖത്തെ വലിയ കണ്ണുകൾ ഒരു പ്രത്യേക ആകർഷണം തന്നെയായിരുന്നു...കേശഭാരം സൂര്യാമ്മയുടെ അത്രതന്നെ വരില്ല..! ഫോട്ടോയിൽ കണ്ടതിലും ഭംഗിയായിരുന്നു നേരിട്ട് കാണാൻ..! കാപ്പികുടിയും കഴിഞ്ഞ് ഞങ്ങളെ യാത്രയാക്കാൻ ശ്രുതിയും ഒപ്പം വന്നു... "ഞങ്ങളിടയ്കിടെ വന്നോളാം ഏടത്തീ..." സൂര്യാമ്മ വണ്ടിയിലേക്ക് കയറുമ്പോൾ പറഞ്ഞു. അഛൻ ടൌണിലിറങ്ങി വണ്ടി മുന്നോട്ട് പോകുമ്പോൾ റിവ്യൂമിററിലൂടെ നോക്കി ഞാൻ ചോദിച്ചു: "ഈ കൊരങ്ങിനെപ്പോലല്ല ഏട്ടത്തി നല്ല സുന്ദരിയാ അല്ലേയമ്മേ...?" "നിനക്കിതെന്തിന്റെ കേടാ മനൂ..?" അമ്മ ശാസിച്ചു. "എന്റെ മോളൊന്നും മിണ്ടണ്ട...അവനെന്താന്നാ പറയട്ടെ" വീട്ടിൽ ചെന്ന് അമ്മയെ ഇറക്കി ഞങ്ങൾ തിരികെപ്പോയി. അത്താഴത്തിന് ശേഷം മുറിയിലേക്ക് പോയ ഞങ്ങളെ മീരാന്റി വിളിച്ചു. ആര്യയും എത്തി. മീരാന്റി പതിയെ പറഞ്ഞ് തുടങ്ങി.... ഇവരുടെ അഛനും മിക്കവാറും സനു വരുന്നതിനൊപ്പം വന്നേക്കും...അത് വരെ നിങ്ങൾ കോളജിൽ പോയാൽ

💬 Comments

View all comments