Chapter Title : മനോജിന്റെ മായാലോകം 13
മതി. പിന്നെ കല്യാണത്തിന് ആകെ ഇനി ഒരു മാസം തികച്ചില്ല അറിയാവല്ലോ.. അഛൻ വന്നാൽ പിന്നെ പതിവ് പോലെ ഇവൻ വീട്ടിലോട്ട് പോകും ഇന്ന് തൊട്ട് അവിടെ നിൽക്കട്ടെ എന്ന് ഞാൻ പറഞ്ഞതാ നിനക്കത് സങ്കടമാകും എന്നും പറഞ്ഞ് ഷൈലേം ചേട്ടനും സമ്മതിക്കാഞ്ഞതാ.. മീരാന്റി സൂര്യയെ നോക്കി ...അവൾ മരച്ചിരുന്ന് കേൾക്കുകയാണ്..! മീരാന്റി വീണ്ടും തുടർന്നു .... നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾ വേറേ ഒരുത്തരും തരാത്ത സ്വാതന്ത്ര്യമാ തന്നത് അതുകൊണ്ട് ഇനി കല്യാണം കഴിയും വരെ നീ അങ്ങോട്ട് പോകരുത് ആന്റി വീണ്ടും സൂര്യയെ നോക്കി. അവളുടെ മുഖം അങ്ങ് വളരെ ദയനീയമായി...! ഇന്നു മുതൽ സൂര്യ എന്റെ കൂടെ കിടന്നാൽ മതി. അതുകൂടി കേട്ടപ്പോൾ സൂര്യ ഇപ്പോൾ കരയും എന്ന മട്ടിലായി..! ആര്യ ചിരി കടിച്ചമർത്തുന്ന കണ്ട സൂര്യാമ്മ വിറഞ്ഞ് കയറി..! വിങ്ങിപ്പൊട്ടുന്ന സ്വരത്തിൽ: "അമ്മേ...ദേ ഇവളെ എണീൽപിച്ച് വിടുന്നുണ്ടോ..?" "അടങ്ങിയിരിക്കെടീ...." മീരാന്റി അവളെ ശാസിച്ചു. വീണ്ടും സൂര്യാമ്മ കുട്ടികൾ ശാഠ്യം പിടിക്കും പോലെ വാശിസ്വരത്തിൽ: "അമ്മേടെ കൂടെ കിടന്നോളാം പക്ഷേ കെട്ടിപ്പിടിച്ചു കാലുപൊക്കിവച്ചു എന്നും പറഞ്ഞ് വഴക്കിന് വന്നേക്കരുത്..." ഞങ്ങൾ മൂവരും ഉറക്കെത്തന്നെ ചിരിച്ചുപോയി... കലികയറിയ സൂര്യാമ്മ ടേബിൾമാറ്റ് തട്ടിത്തെറിപ്പിച്ച് എണീറ്റ് ചവിട്ടിക്കുലുക്കി പോയി തലയിണയും പുതപ്പും എടുത്ത് കൊണ്ടുപോയി മീരാന്റീടെ കട്ടിലിലേക്കെറിഞ്ഞു...! പത്തുമിനിട്ടോളം ഇരുട്ടത്ത് ഹാളിൽ പോയി ഒറ്റയ്ക്കിരുന്നിട്ട് പതിയെ വന്ന് എന്റെ കസേരയിൽ ചാരിനിന്നു. അൽപം കഴിഞ്ഞ് പതിയെ: "ഇനി ഞാനായി നാട്ടുനടപ്പ് തെറ്റിക്കുന്നില്ല..! മനു വീട്ടിലോട്ട് പൊക്കോട്ടെ..!" ചെന്ന് ഫോണെടുത്ത് ഡയൽ ചെയ്തു "അമ്മേ...ഞാനാ.. മനൂട്ടൻ ആണ്ടെ വീട്ടിലോട്ട് വരണുണ്ട്"
💬 Comments
View all comments