Chapter Title : മനോജിന്റെ മായാലോകം 15
ഞാൻ വണ്ടി നിർത്തി. "ഇവിടെന്തിനാ നിർത്തിയെ...? വണ്ടി പോട്ടേ....! ഞങ്ങളിനി കല്യാണം കഴിഞ്ഞേ വീട്ടിലേയ്കുള്ളു....! വീട്ടിലെത്തിയപ്പോൾ മീരാന്റി ചിരിയോടെ ഇറങ്ങിവന്നു: "ഇന്നല്ലെടാ കല്യാണം.." അനീഷ് വളരെ ഗൌരവമായി പറഞ്ഞു: "അത് ...മീരാന്റീ ഈ കല്യാണം പോലെ എല്ലാരും പോകേണ്ടല്ലോ വിരുന്നിന് അതുകൊണ്ട് ഞങ്ങൾ എട്ടുപേരേ ആകെ വിരുന്നിന് പോരുന്നുള്ളു... ...! ചെറുക്കന്റെ നാലും പെണ്ണിന്റെ നാലും അത് തന്നെ നറുക്കിട്ടെടുത്തതാ...."
"ഇവന്മാരെയൊന്നും എന്റെ കണക്കിൽ കൂട്ടണ്ട എനിക്കാകെ രണ്ട് കൂട്ടുകാരേ പോരാനുള്ളു..വിരുന്നിന്..!" സൂര്യ പറഞ്ഞു.
"അപ്പോൾ എട്ടും രണ്ടും പത്തുപേര്..! ആ പ്രശ്നം തീർന്നല്ലോ..?" സന്ദീപ് പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി. പിന്നാലെ അനീഷും
"വൃത്തികെട്ടവന്മാര് ...! അടുപ്പിലെ ചാരമെങ്കിലും ബാക്കി വെച്ചേക്കണേടാ..." സൂര്യ വിളിച്ചുപറഞ്ഞു....
കണ്ണടച്ച് തുറക്കുന്ന വേഗതയിൽ ദിവസങ്ങൾ കടന്ന് പോയി ശ്രീജുവും സൂര്യേടഛനും സനുവുമെല്ലാമെത്തി... എന്നെ അതിശയിപ്പിച്ചുകൊണ്ട് വിരുന്നിന് രേഷ്മയോടൊപ്പം ആൻസിയുമെത്തി....! യാതൊരു പരിചയവും ഭാവിക്കാതെ ചിരിച്ച് നിന്ന അവളെ സൂര്യതന്നെ എനിക്ക് പരിചയപ്പെടുത്തിത്തന്നു...! ഇടയ്ക് കിട്ടിയ അവസരത്തിൽ "മമ്മി വീട്ടിൽ ഉണ്ടെങ്കിലും ഒഫീഷ്യൽഫോണേ എടുക്കൂ... വീട്ടിലെ പേഴ്സണൽ നന്പരിൽ എന്നെങ്കിലും എന്നെ ഒന്ന് വിളിക്കാവോ" എന്ന് ആൻസി തിരക്കി.... ഒരേ വേദിയിൽ നാലുപേരും ഒരേ സമയമിരുന്ന് വിരുന്ന് നടന്നു.... പിറ്റേന്ന് പോസ്റ്റുമാൻ എന്നെ തേടിയെത്തി എൽ.ഡി.ക്ളാർക്ക് തസ്ഥികയിൽ പി.എസ്സ്.സി യുടെ നിയമന ഉത്തരവുമായി...! സൂര്യാമ്മയുടെ റേറ്റിംഗ് കൂടി...! മോതിരം മാറിയ ഉടനുള്ള ജോലി സൂര്യാമ്മയുടെ ഐശര്യവും ദൈവാധീനവുമായി വാഴ്തി....! ഉറക്കമിളച്ച് പഠിച്ച് പരീക്ഷ എഴുതിയ ഞാൻ ഒന്നുമല്ലാതായി...! കല്യാണത്തിന് മുൻപുതന്നെ ഞാൻ സൂര്യയോടൊപ്പം പോയി ജോലിയ്ക് ജോയിൻ ചെയ്തു.......! കല്യാണ ദിവസം രാത്രി
💬 Comments
View all comments