0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]

എന്നിട്ട് എന്നെ നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു.

​"നിന്റെ കൂട്ടുകാരായ അബിക്കും അജുവിനും, നിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും ഞാൻ പാവം പിടിച്ച, അനാഥയായ ഒരു പെൺകുട്ടിയാണ്. പുറത്ത് അവർക്ക് മുന്നിൽ ഞാൻ നിന്റെ സ്നേഹമുള്ള ഭാര്യയായിരിക്കും. പക്ഷെ ഈ നാല് ചുവരുകൾക്കുള്ളിൽ... നിന്റെ കാലനായിരിക്കും ഞാൻ! എന്റെ ഇത്ത അനുഭവിച്ച ഓരോ തുള്ളി കണ്ണീരിനും ഞാൻ നിന്നോട് പകരം ചോദിക്കും."

​അവൾ എന്റെ അടുത്തേക്ക് വന്നു, എന്റെ മുഖത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു:

"ഇനി നിന്റെ ഓരോ ദിവസവും നരകമായിരിക്കും . നിന്റെ ഈ പുതിയ ബിസിനസ്സും, സന്തോഷവും, എല്ലാം ഞാൻ ഇല്ലാതാക്കും. നിന്നെ ഞാൻ വീണ്ടും ആ ഇരുട്ടറയിലേക്ക് തന്നെ അയക്കും... പൂർണ്ണമായും ഭ്രാന്തനായിട്ട്!

അത് എന്റെ ഇത്താക് വേണ്ടി ഞാൻ എടുക്കുന്ന ശബദ്ധം ആണ്"

​അവളുടെ ആ വാക്കുകൾ കേട്ട് ഞാൻ അവിടെത്തന്നെ തറഞ്ഞുപോയി. ഇത്രയും നാളത്തെ എന്റെ ചികിത്സകൾ, സ്വപ്നങ്ങൾ, പുതിയ ജീവിതം... എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു വീഴുകയായിരുന്നു.

​എന്നെ അഞ്ച് വർഷത്തെ നരകത്തിൽ നിന്നും പുറത്തുകൊണ്ടുവന്ന ആ നീലവെളിച്ചം ഒരു അനുഗ്രഹമായിരുന്നില്ല, മറിച്ച് അതിലും വലിയൊരു നരകത്തിലേക്കും എന്റെ അന്ത്യത്തിലേക്കുമുള്ള വഴികാട്ടിയായിരുന്നു എന്ന് ഞാൻ ഭയത്തോടെ തിരിച്ചറിയുകയായിരുന്നു.

പുറത്ത് പെയ്യാൻ തുടങ്ങിയ വലിയൊരു മഴയുടെ ഇരമ്പൽ ആ മുറിയിലെ എന്റെ ഭയത്തെ കൂടുതൽ ഭയാനകമാക്കി

ഭയാനകമായ ആ രാത്രി കടന്നുപോയി. പുറത്ത് പെയ്തിരുന്ന വലിയ മഴ പതുക്കെ തോർന്നിരുന്നു, പക്ഷെ എന്റെ ഉള്ളിലെ ഭയത്തിന്റെ കൊടുങ്കാറ്റ് അപ്പോഴും അടങ്ങിയിരുന്നില്ല.

രാത്രി മുഴുവൻ ഒരു പോള കണ്ണടയ്ക്കാതെ, മുറിയുടെ ഒരു കട്ടിലിൽ കാലുകൾ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് ഞാൻ അങ്ങനെ ഇരുന്നു. കട്ടിലിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വളരെ ശാന്തമായി അവൾ ഉറങ്ങുന്നുണ്ടായിരുന്നു.

ഒരു വലിയ കാട്ടുതീ ഉള്ളിലൊളിപ്പിച്ച ആ ശാന്തത എന്നെ കൂടുതൽ ഭയപ്പെടുത്തി.

ജനലിലൂടെ പ്രഭാതത്തിന്റെ മങ്ങിയ വെളിച്ചം മുറിയിലേക്ക് കടന്നുവന്നു. പുറത്ത് പക്ഷികളുടെ ശബ്ദം കേട്ടുതുടങ്ങി.

കട്ടിലിൽ കിടന്നിരുന്ന ഫാബിയ പതുക്കെ കണ്ണുകൾ തുറന്നു. ആ കട്ടിലിൽ തളർന്നു , ഇരിക്കുന്ന എന്നെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ വളരെ ക്രൂരമായ ഒരു ചിരി വിടർന്നു.

അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് കണ്ണാടിക്ക് മുന്നിൽ പോയി നിന്നു. അലസമായി കിടന്നിരുന്ന മുടി ഒതുക്കിവെച്ചു, തലയിലൂടെ വളരെ ഭംഗിയായി തട്ടമിട്ടു.

ഇന്നലെ രാത്രിയിലെ ആ ഭയാനകമായ മുഖം അവളിൽ നിന്നും പൂർണ്ണമായും മാഞ്ഞുപോയിരുന്നു. പകരം, ഞാൻ

💬 Comments

View all comments