0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 5 [Shan1994] [Climax]

മുറിയിലാകെ പ്രണയത്തിന്റെ വല്ലാത്തൊരു സുഗന്ധം നിറഞ്ഞുനിന്നു.

ദീർഘനേരത്തെ ആ ആവേശകരമായ ചുംബനത്തിന് ശേഷം ഞങ്ങൾ പതുക്കെ അകന്നുമാറി.

കിതപ്പോടെ അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി വീണ്ടും നാണത്തോടെ പുഞ്ചിരിച്ചു.

അവളുടെ മേൽച്ചുണ്ടിലെ ചെറിയ വിയർപ്പുകണങ്ങളിൽ ഞാൻ വീണ്ടും മൃദുവായി ചുംബിച്ചു.

പിന്നെ യാതൊരു മടിയും കൂടാതെ ഞാൻ അവളെ ഇരുകൈകളിലുമായി കോരിയെടുത്തു.

അവൾ എന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു. ചുവന്ന റോസാപ്പൂവിതളുകൾ വിതറിയ ആ വലിയ കട്ടിലിലേക്ക് അവളെ ഞാൻ പതുക്കെ കിടത്തി. അവളുടെ അലസമായി കിടന്ന മുടിയിഴകൾ മാറ്റി ആ നെറ്റിയിലും കഴുത്തിലും ഞാൻ വീണ്ടും വീണ്ടും ചുംബനങ്ങളേകി.

അവളുടെ വിരലുകൾ എന്റെ മുടിയിഴകളിലൂടെ കോർത്തുപിടിച്ചു. ഒരുപാട് കാലത്തെ എന്റെ ഏകാന്തതയ്ക്കും ഭ്രാന്തമായ വേദനകൾക്കും വിടപറഞ്ഞുകൊണ്ട്, വെറും ശരീരങ്ങൾക്കുമപ്പുറം രണ്ട് ഹൃദയങ്ങൾ പൂർണ്ണമായും ഒന്നാകുന്ന ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും സുന്ദരവുമായ രാത്രിയായിരുന്നു അത്.

ഞങളുടെ ശരീരങ്ങൾ ചൂട് പിടിച്ചു തുടങ്ങി..

ഞാൻ മെല്ലെ മുഖം ഉയർത്തി അവളെ നോക്കി.

അവൾ നാണം കൊണ്ട് മുഖം തിരിച്ചു...

ഞാൻ വീണ്ടും അവളുടെ മുഖം എന്നിക്കു നേരെ തിരിച്ചു...

മുഖത്തേക് വീണു കിടന്ന ആ മുടി നാരുകൾ ഞാൻ ചെവിയുടെ പിന്നീലേക് നീക്കി..

അവൾ എന്റെ മുഖത്തെക്ക് നോക്കാൻ പാട് പെടുന്ന പോലെ എനിക്ക് തോന്നി..

"ഫാബി"

ഞാൻ പതിയെ വിളിച്ചു

അവൾ എന്നെ നോക്കി എന്താ എന്ന ഭാവത്തിൽ പുരികം പൊക്കി..

ഞാൻ പതിയെ ചുണ്ടുകളിലേക് എന്റെ ചുണ്ടുകൾ വീണ്ടും അടിപ്പിച്ചു..ഇത്തവണ അവൾ അത് ആഗ്രഹിച്ച പോലെ ഏറ്റു വാങ്ങി..

അവൾ എന്നെ കൂടുതൽ കൂടുതൽ

💬 Comments

View all comments