Chapter Title : മനു 2 [Shalu]
അർത്ഥത്തിൽ ആയിരുന്നെന്ന് മനസിലായെങ്കിലും അത് കാണിക്കാതെ ഞാൻ പറഞ്ഞു
"ഓർഡർ കൺഫേം ആയെടാ
അങ്ങിനെ ഈ മാസത്തെ ടാർഗറ്റ് കംപ്ലീറ്റ് ആയി ""അതല്ല ഞാൻ ചോദിച്ചത്"
അവൻ ചോദിച്ചു മുഴുമിപ്പിക്കുന്നതിനു മുന്നേ
"പോടോ
മേഡം അങ്ങനുള്ള ഒരാളല്ല"
എന്ന് പറഞ്ഞു ഞാൻ എന്റെ സീറ്റിലേക് നടന്നു
അങ്ങനെ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു
റൂമിൽ എത്തി
ഫ്രഷ് ആയി സോഫയിൽ ഇരുന്നു ഫോൺ എടുത്തു
ചുമ്മാ സ്ക്രോൾ ചെയ്ത് കൊണ്ട് ഇരിക്കുകയായിരുന്നു
അതിനിടയിൽ സുഹൈൽ വന്നു എന്നോട് പറഞ്ഞു
"പിന്നെ നിനക്ക് ഒരു ഗുഡ് ന്യൂസ് ഉണ്ട്
പറയണമെങ്കിൽ വീക്കെൻഡിൽ ബിയർ ഓഫർ ചെയ്യണം "
"അതൊക്കെ ചെയ്യാം അളിയാ നീ പറയ് "
"നാളെ ഓഫീസിൽ ഒരു പെൺകുട്ടി ജോയിൻ ചെയ്യുന്നുണ്ട്
നീ പറഞ്ഞത് വച്ചു നോക്കുമ്പോ അന്ന് നിന്റെ കൂടെ ഇന്റർവ്യൂവിൽ ഉണ്ടായിരുന്ന കുട്ടി ആണെന്ന് തോന്നുന്നു
നിങ്ങൾ ക്ലയിന്റ് മീറ്റിംഗിന് പോയ സമയത്താണ് ആ കുട്ടി വന്നത്
നാളെ ജോയിൻ ചെയ്യുമെന്ന് പറഞ്ഞു "
"അളിയാ അവളുടെ പേരെന്താണെന്ന് ചോദിച്ചോ "
ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു
"ഇല്ല അളിയാ
അത് ഞാൻ മറന്നു
ഞാൻ സോനയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണു അവൾ വന്നത്
അത് കൊണ്ട് ഞാൻ ചോദിക്കാൻ നിന്നില്ല "
അവൻ പറഞ്ഞു നിർത്തി
സോന ഞങ്ങളുടെ തന്നെ സെക്ഷനിൽ ഉള്ള ഇടുക്കികാരി ആയിരുന്നു
സുഹൈൽ കുറച്ചു കാലമായി സെറ്റ് ആകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു
"കുറെ കാലമായി സോനയുടെ പിന്നാലെ വല്ലതും നടക്കുമോ അളിയാ
"
ഞാൻ അവനെ കളിയാക്കി കൊണ്ട് ചോദിച്ചു
💬 Comments
View all comments