Chapter Title : മനു 2 [Shalu]
വേഷം
കുറെ നേരം അവളെ തന്നെ നോക്കി നിന്നു
അവൾ എന്നെ കണ്ടില്ല
അവൾ നേരെ മേടത്തിന്റെ മുറിയിലേക്ക് കയറി പോയി
ഉടനെ സുഹൈൽ എന്റെ അടുത്ത വന്നിരുന്നു ചോദിച്ചു
"കൊള്ളാമല്ലോടാ അവൾ
ഒരിടത് അഞ്ചു ഒരിടത് മഞ്ജു
നിനക്ക് കൊള്ളാം "
"ഒന്ന് പോടാ
അവൾക് എന്നെ ഓർമ ഉണ്ടോന്ന് പോലും അറിയത്തില്ല അപ്പോഴാ"
"എന്തായാലും സെയിൽസ് അല്ലെ അവളും ഇവിടെ വരുമല്ലോ
കാണാം "
"കാണാം "
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ഉടനെ മേഡം എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചുഞാൻ മുടിയൊക്കെ ഒന്ന് ചീകി
ഒരു നല്ല ചിരി മുഖത്ത് വരുത്തി വേഗം റൂമിലെക്ക് നടന്നു
എന്റെ നെഞ്ച് വേഗത്തിൽ ഇടിച്ചു കൊണ്ടേ ഇരുന്നു
കാത്തിരുന്ന 2 ആളെയും ഒരേ നിമിഷം കാണാൻ പോവുന്നു
ഞാൻ ഡോർ തുറന്നു
"മേ ഐ കം ഇൻ മേഡം "
"യെസ് മനു
ഇത് ആരതി നമ്മുടെ സെക്ഷനിലേക്കുള്ള പുതിയ ആളാണ്
നിന്റെ ബാച്ചിൽ ഇന്റർവ്യൂവിനു ഉണ്ടായിരുന്നതാണ്
കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്ക് "
"യെസ് മേഡം
അന്ന് പരിചയപ്പെട്ടിട്ടുണ്ട് "
"ഒകെ ദെൻ
ആരതി ഓൾ ദി ബെസ്റ്റ്
മനു ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു തരും "
മേഡം അവളോടായി പറഞ്ഞു
"ഓക്കേ മേഡം താങ്ക് യു "
അവൾ പറഞ്ഞു
ഞങ്ങൾ റൂമിൽ നിന്ന് പുറത്തിറിങ്ങി
അവൾ എന്നെ നോക്കി ചിരിച്ചു
ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു
"അന്ന് ഫ്രണ്ട് വന്നു വിളിച്ചത് കൊണ്ട്
പിന്നെ കാണാൻ പോലും പറ്റിയില്ല "
"എന്റെ ഇന്റർവ്യൂ കഴിഞ്ഞു
💬 Comments
View all comments