Chapter Title : മനുപുരാണം: അദ്ധ്യായം 1 [തസ്കലോവിസ്കി]
മല ലക്‌ഷ്യം വച്ച് വിട്ടു. ഉച്ചകഴിഞ്ഞാണ് ശരിക്കും പോകേണ്ടത് ഇത് ഒരുമാതിരി വെളുപ്പാൻ കാലത്തു കെട്ടി എടുത്തപോലെ ആയി..
എന്തായാലും വേണ്ടില്ല അവൻ കാർ മാറ്റി നിർത്തി മീരയെയും കൂട്ടി മല കയറാൻ തുടങ്ങി...
മീര: ഞാൻ നടന്നോളാം മനുവേട്ടാ.... പിടിക്കേണ്ട...
അത് പറഞ്ഞതും അവളുടെ കാൽ സ്ലിപ് ആയി.. മനു കയറി പിടിച്ചു...അവളുടെ മുഖം നോക്കി ഒരു ചിരിയും കൊടുത്തു..
മീര അകെ ചമ്മിയിരുന്നു...പിന്നീടങ്ങോട്ട് അവന്റെ കൈ പിടിച്ചാണ് അവൾ നടന്നത്..
മുകളിൽ എത്തിയതും രണ്ടാളും ക്ഷീണിച്ചു....അടുത്ത് കണ്ട പെട്ടിക്കടയിൽ നിന്നും ഒരു ബോട്ടിലെ വെള്ളവും വാങ്ങി അവർ താഴ്വര തേടി നടന്നു..
വെയിൽ കൂടി വരുന്നു... ഏതു നേരത്താണാവോ മല കയറാൻ തോന്നിയത്...
ഇടയ്ക്കു ഒന്ന് രണ്ടു കപ്പിൾസ് നടന്നു പോകുന്നത് അവർ കണ്ടു...
തോളിൽ കയ്യും ഇട്ടു ഇണയെ ചേർത്ത് പിടിച്ചു നടക്കുന്നത് കണ്ടു മനുവിനും കൊതി ആയി... അവൻ മീരയെ നോക്കി സംഗതി മനസിലായപാടെ അവൾ നടത്തത്തിന്റെ സ്പീഡ് കൂടി...
കുറച്ചു കൂടി നടന്നതും രണ്ടാളും സൈഡായിരുന്നു.. വെള്ളം കുറച്ചു നുണഞ്ഞു അവർ പുല്ലിൽ ഇരിക്കാൻ നോക്കി.. നല്ല ചൂടാണ്.. വെയിൽ തട്ടി വരുന്നു...
അൽപ ദൂരം മാറി മീര ഒരു മരക്കൂട്ടം കണ്ടു തണല് കണ്ടതും മനു ആദ്യം ഓടി... മീര പിന്നാലെയും..
അവിടെ ഇരുന്നു കഴിഞ്ഞാണ് മീരക്ക് അമളി മനസിലായത്...
താന്നിട്ടാണ് സ്ഥലം മുകളിലൂടെ നടക്കുന്നവർക്ക് മരങ്ങൾക്കിടയിൽ ആളുണ്ടെന്ന് മനസിലാവില്ല. അതുപോലെ അവിടെ ഇരുന്നാൽ ആരേലും വരുന്നുണ്ടോ എന്ന് നല്ലപോലെ കാണാനും കഴിയും...
മനുവും അത് ശ്രദ്ധിച്ചെന്നു മനസ്സിലാക്കിയതും
💬 Comments
View all comments