Chapter Title : മനുവിന്റെ ചേച്ചി രേണുക [ഒലിവര്‍]
ശല്യമായിരുന്നു. ഒരു അഭിനന്ദനത്തിലൂടെ തുടങ്ങിയ പരിചയപ്പെടൽ പിന്നീട് ഇത്രയും തലവേദനയാകുമെന്ന് അവൾ അറിഞ്ഞില്ല. പക്ഷേ എത്രയൊക്കെ മെസ്സേജ് അയച്ചാലും അവന്റെ ഭാഗത്തുനിന്ന് അശ്ലീലമായിട്ടുള്ള ഒരു വാക്കോ ദ്വയാർത്ഥം കലർന്നുള്ള ഒരു സംസാരമോ ഉണ്ടായിരുന്നില്ല എന്നത് അവൾക്ക് എന്നുമൊരു അത്ഭുതമായിരുന്നു. വേണ്ടാത്ത ഒരു സംസാരം പോലുമില്ല.
കാര്യങ്ങൾ അങ്ങനെ സ്മൂത്തായി പോയിക്കൊണ്ടിരിക്കുമ്പോൾ പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്ന് അവൾക്കൊരു കോൾ വന്നു. ആദ്യം അവളത് എടുത്തില്ല. പിന്നെയും വിളിച്ചപ്പോൾ കോൾ എടുക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് ഒടുവിലവൾ കോളെടുത്തു. ആരായിരിക്കും എന്ന ചിന്തയോടെ ഫോൺ ചെവിയിൽ വച്ചപ്പോൾ കേട്ടതൈരു പയ്യന്റെ ശബ്ദമായിരുന്നു.
“ ചേച്ചി, മെസ്സേജ് അയച്ചിട്ട് രണ്ട് ദിവസമായല്ലോ. റിപ്ലേയൊന്നും കണ്ടില്ല. നമ്മളെയൊക്കെ മറന്നോ?”
അവൾക്ക് ഒന്നും മനസ്സിലായില്ല. നമ്പർ തെറ്റിയതാണോന്ന് സംശയിച്ചപ്പോഴേക്കും വീണ്ടും മറുതലക്കൽ നിന്ന്…
“ ഞാൻ മനു, മനസ്സിലായില്ലേ?” രേണുക ഞെട്ടി. ‘ഇവനെങ്ങനെ എന്റെ നമ്പർ കിട്ടി’ എന്നതായിരുന്നു ആദ്യത്തെ ചിന്ത.
“ഏത് മനു? ഈ നമ്പർ നിങ്ങൾക്കെങ്ങനെ കിട്ടി?” എന്നൊക്കെ ഒന്നുമറിയാത്ത പോലെ ചോദിക്കുമ്പോഴും അപ്പുറത്തുനിന്നും നല്ലൊരു ചിരി.
“ ഓ, പിന്നേ…എന്തായാലും എന്നും മെസ്സേജ് അയക്കുന്നവന്റെ പേര് ചേച്ചി മറക്കില്ലെന്നറിയാം. പിന്നെ നമ്പർ എങ്ങനെ കിട്ടിയെന്ന് ചോദിച്ചാൽ, ചേച്ചിയെന്തിനാ ഫേസ്ബുക്കിൽ ഡീറ്റെയിൽസിന്റെ കൂട്ടത്തിൽ ഫോൺ നമ്പർ കൂടി ആഡ് ചെയ്ത് എല്ലാവർക്കും പാകത്തിന് കാണാൻ ഇട്ടിരുന്നത്? ഒരിക്കലും ഫേസ്ബുക്കിൽ സ്ത്രീകൾ ഫോൺ നമ്പറിടരുത്. അഥവാ നമ്പർ ഇട്ടാൽ തന്നെ ഒൺലി മി എന്ന ഓപ്ഷന്‍ ആക്കി വെക്കണം. ഇല്ലെങ്കിൽ എന്നെപ്പോലെയുള്ളവർ ഈ ശബ്ദം കേൾക്കാൻ വിളിച്ചോണ്ടിരിക്കും.” ചിരിച്ചുകൊണ്ട് അവൻ സംസാരിച്ചുകൊണ്ടിരുന്നു.
💬 Comments
View all comments