Chapter Title : മനുവിന്റെ ചേച്ചി രേണുക [ഒലിവര്‍]
വർഷമായിരിക്കും. ഇതുമൊരു ജീവിതം. അവൾ ഒരു നെടുവീര്‍പ്പോടെ ഉറക്കത്തിലാണ്ടു.
ഒരു ദിവസം ഉച്ചയോടെ രേണുകയുടെ വീട്ടിലേക്ക് ഒരു കൊറിയർ വന്നു. താനൊന്നും ഓർഡർ ചെയ്തിട്ടില്ലല്ലോ എന്ന അത്ഭുതപ്പെട്ട് അവൾ കൊറിയർ കൈപ്പറ്റി തുറന്നു നോക്കി. മാമ്പഴ നിറമുള്ളൊരു സാരി. കൂട്ടത്തില്‍ ഒരു കുറിപ്പും.
“ എന്റെ പൊന്നോമന ചേച്ചിപ്പെണ്ണിന് ഈ അനിയൻകുട്ടന്റെ പിറന്നാൾ സമ്മാനം”
അപ്പോഴാണ് അന്ന് തന്റെ പിറന്നാൾ ആണെന്നുള്ള കാര്യം രേണുക ഓർക്കുന്നത് തന്നെ! ഇവനിത് എങ്ങനെ അറിഞ്ഞു? അവൾ അത്ഭുതപ്പെട്ടു. അപ്പോഴാണ് ഫേസ്ബുക്കിൽ നമ്പർ മാത്രമല്ല ബർത്ത്ഡേയും അഡ്രസ്സുമൊക്കെ കൂടി അപ്ഡേറ്റ് ചെയ്തിരുന്ന കാര്യം ഓർത്തതും പുഞ്ചിരി തെളിച്ചതും.
ഉടൻ തന്നെ മനുവിന്റെ കോൾ വന്നു.
“ ഹാപ്പി ബർത്ത് ഡേ ചേച്ചി! കൊറിയർ കിട്ടിയ മെസ്സേജ് വന്നിട്ട് വിളിക്കാമെന്ന് കരുതി. ഇല്ലേൽ രാത്രി പന്ത്രണ്ട് മണിക്കേ വിളിച്ചനേ.”
“ താങ്ക്യൂ… എന്നാലും ഇതൊരു സർപ്രൈസായിരുന്നെടാ...” രേണുക സന്തോഷത്തോടെ പറഞ്ഞു.
“ ഹിഹി… അപ്പൊ എന്റെ ഉദ്ദേശ്യം നടന്നു.”
“ എന്നാലും ഇതിന് നല്ല വിലയായി കാണുമല്ലോടാ. എന്തിനാ മോനേ ഇത്രയും കാശ് കൊടുത്ത്…”
“ ഇടംതിരിഞ്ഞ വർത്താനം പറയാതെന്റെ പൊന്നുരേണൂട്ടി. ഇഷ്ടമുളളവർക്ക് സർപ്രൈസ് കൊടുത്തില്ലേൽ പിന്നെയാർക്കാ…”
“ ഹിഹി. എന്തായാലും താങ്ക്സ്. ഒത്തിരി സന്തോഷമായെടാ. നീയെങ്കിലും ഓർത്തിരുന്നല്ലോ.”
“ ങേ… അതെന്തേ ചേട്ടൻ ഓർത്തില്ലേ?”
“ ഓ… പുള്ളിക്ക് ഇതൊക്കെ ഓർക്കാനെവിടെയാ നേരം? എന്നാലും മനസ്സിലാക്കാവുന്നതേയുള്ളൂ. അവിടെ രാവിലെ മുതല്‍ രാത്രി വരെ പണിയല്ലേ?”
അപ്രതീക്ഷിതമായ അവന്റെ ആ ചോദ്യത്തിന് മുന്നിൽ നിരാശ മറച്ചുവെക്കാൻ പാട് പെടുന്നുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ ആദ്യവർഷങ്ങളിൽ
💬 Comments
View all comments