Chapter Title : മരണമാസ്സ് [കൊമ്പൻ]
ഇയർ ആണ് ചേച്ചി!!”
“പക്ഷെ കണ്ടാൽ, പറയില്ല രാജുക്കുട്ടന്റെ അത്രേം ഉയരമുണ്ട് അല്ലെ?”
തന്റെ മാമനെ രാജുക്കുട്ടൻ എന്ന് വിളിച്ചത് കേട്ട്, മാളവികയുടെ മുഖം മാറുന്നത് മിറ-റിലൂടെ നിരുപമ കണ്ടു ചിരിച്ചു. മാളവികയുടെ മനസ് വായിച്ചപ്പോൾ, പെണ്ണിനെ ഒന്നിളക്കാൻ വേണ്ടി നിരുപമ ഓരോന്ന് കുശുമ്പ് കേറ്റാൻ അവളോട് പറയാൻ തുടങ്ങി.
“രാജൂട്ടാ, നമ്മുടെ കോളേജിൽ നീ അന്ന് രാത്രി ലേഡീസ് ഹോസ്റ്റലിൽ ഒപ്പിച്ച പണി ഓർക്കുന്നുണ്ടോ?”
“എന്ത് പണി…. ആരോപ്പിച്ചു? ദേ നീരു നീ ...” രാജീവൻ സീറ്റിൽ ചാരിയിരുന്നുകൊണ്ട് ചിരിച്ചുകൊണ്ട് നിരുപമയോട് ചോദിച്ചു. പിറകിൽ ഇരുന്നുകൊണ്ട് മ്ലാനമായ മുഖത്തോടെ ഒരല്പം അസൂയയോടെ മാളവിക രാജീവനെ നോക്കി.
“മാളു ഉണ്ടല്ലേ.. സോറി ഞാനത് മറന്നു!” അതും കൂടെ കേട്ടതും മാളവിക ആകെ തകർന്നു. മാമന്റെ കോളേജ് ലൈഫിൽ എന്തൊക്കെയോ നടന്നിട്ടുണ്ട്, അതും പറയാൻ കൊള്ളാത്തത് ! പറഞ്ഞ കാര്യത്തിന്റെ സമഗ്രത അളക്കാതെ മാളവിക ഓരോന്നു മനസ്സിലോർത്തു. പക്ഷെ അന്നേരം അവളൊന്നും ചോദിച്ചില്ല.
വീടെത്തും വരെ മാളു മിണ്ടാതെയിരുന്നു. നിരുപമ ഉള്ളിൽ ചിരിച്ചുകൊണ്ട് ഇടയ്ക്കിടെ രാജീവനെ നോക്കി. വീടെത്തിയപ്പോൾ നിരുപമ ഒരല്പം തിരക്കുണ്ടെന്നു പറഞ്ഞു, തിരികെ അവളുടെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു.
ബിന്ദു രാജീവനെ കണ്ടതും കണ്ണ് നനഞ്ഞു. ഇനി ബൈക്ക് വേണ്ട, ബൈക്ക് സുധി എടുത്തോട്ടെ , നീ കാർ എടുത്താൽ മതിയെന്ന് പറഞ്ഞു. രാജീവൻ അതുകേട്ടു ചിരിച്ചുകൊണ്ട് സോഫയിൽ ഇരിക്കുന്ന സുധിയെ നോക്കി. സുധി അന്നേരം ബിന്ദുവിനോട് പറഞ്ഞു.
“ഞാനിവിടെ ആരേം ഉപദ്രവിക്കാതെ കഴിഞ്ഞോളാമെ..”
അൽപനേരം കഴിഞ്ഞപ്പോൾ, രാജീവൻ കുളിയൊക്കെ കഴിഞ്ഞു മാളവികയുടെ മുറിയിലേക്ക് ചെന്നു.
💬 Comments
View all comments