0%

Chapter Title : മരണമാസ്സ്‌ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.5K

മാളവിക - മകം. വഴിപാട് കഴിച്ചതിനു ശേഷം ഇരുവരും തൊഴുതിറങ്ങി.

മാമനോടുള്ള ആരാധന മാളവികയുടെ മനസ്സിൽ നദി ഒഴുകിയെത്തുന്ന സാഗരം പോലെ വിശാലമായിരുന്നു, ഓരോ നിമിഷവും പ്രണയത്തിന്റെ അല്ലിമലർ അവളുടെ മനസ്സിൽ പൂത്തുലഞ്ഞു.

4 പേരും കൂടെ തീയറ്ററിൽ തീയറ്ററിൽ ലാലേട്ടന്റെ നരസിംഹം കാണാൻ ചെന്നു. മാളവിക ലാലേട്ടന്റെ മാസ്സ് വരുമ്പോ എല്ലാം വിസിലടിച്ചുകൊണ്ട് ആഘോഷിച്ചു. ബിന്ദു അവളെ നിയന്ത്രിക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ രാജീവനും സുധിയും വല്ലാതെ ചിരിച്ചു.

രാത്രിയും യക്ഷിയുടെ ശല്യം ഒന്നുമില്ലാതെ രാജീവൻ സുഖമായിഉറങ്ങി. പക്ഷെ അവൾ തളയ്ക്കപ്പെട്ടിരുന്നില്ല. രാജീവനിൽ കുടിയേറാനായി അവൾ വെമ്പി നടക്കുകയായിരുന്നു.

അടുത്ത ദിവസം ആരും വീട്ടിൽ നിന്നും പുറത്തുപോയില്ല, രാജീവനും സുധിയും ആയിരുന്നു. അന്നത്തെ കുക്കിംഗ്, ചിക്കനും ബീഫും രണ്ടാളും ചേർന്ന് ഉണ്ടാക്കി. ബിന്ദുവും മാളവികയും ഫുൾ റസ്റ്റ്.

ഊണുകഴിച്ചുകൊണ്ട് ബിന്ദു അഭിപ്രായപെട്ടു! രാജീവൻ കെട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്തവളാണ് എന്ന്, അന്നേരം രാജീവന്റെ കാല്പാദങ്ങളെ മാളവിക തഴുകിയുണര്ത്തി.

തിങ്കളാഴ്ച മുതൽ, രാജീവൻ ക്യാറ്റർട്ടിങ് ഓഫീസിലേക്ക് ചെല്ലാൻ തുടങ്ങി. അവിടെ ഒന്ന് രണ്ടു വില്ലന്മാർ ഉണ്ടായിരുന്നു അവമ്മാരുടെ ഏരിയ കൊട്ടേഷൻ ടീമിന്റെ വട്ടാരമാണ്. സുധിക്ക് അവരോടു ഡീൽ ചെയ്യാൻ പറ്റാറില്ല, എന്തിനു മജീദിനോട് പറഞ്ഞപ്പോളും വല്യ സീൻ ആക്കണ്ട എന്നാണ്, ആയാളും പറഞ്ഞത്.

കണ്ടത് മുഖത്ത് നോക്കി പറയുന്ന രാജീവന്റെ അടുത്ത അവരുടെ വേലത്തരം ഒന്നും ചെലവാകില്ല എന്ന് സുധിക്കും നന്നായിട്ടറിയാം.

ഫുഡ് ഉണ്ടാക്കുന്നതിൽ ഇവമ്മാര് ചിലപ്പോ ഉപ്പും ഇടില്ല, ഒന്ന് രണ്ടു തവണ കംപ്ലൈന്റ്റ് കേൾപ്പിച്ചപ്പോൾ സുധി ഉപദേശിച്ചതാണ് അവമ്മാരെ, പക്ഷെ കേട്ടില്ല. വീണ്ടും ഒരു കല്യാണ

💬 Comments

View all comments