0%

Chapter Title : മരണമാസ്സ്‌ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.5K

മണ്ഡപത്തിൽ നിന്നും കംപ്ലൈന്റ്റ് വന്നപ്പോൾ. എല്ലാരേം വിളിച്ചു നിർത്തി ചോദിച്ചു, ഒന്ന് രണ്ടു പേര് കയർത്തു സംസാരിച്ചപ്പോൾ രാജീവൻ മുണ്ടു മടക്കി കുത്തി എന്താണ് മച്ചാന്മാരെ പണി ചെയ്യാൻ വന്നിട്ട് അലമ്പുന്നത് എന്ന് ചോദിച്ചു.

രാജീവന്റെ നിപ്പും ഭാവവും കണ്ടപ്പോൾ തന്നെ അവമ്മാര് ഒന്ന് പമ്മി.

രംഗം നിശബ്ധമായപ്പോൾ രാജീവൻ സംസാരിച്ചു നിർത്തി. ഇനി ഇത് ഞാനാ നോക്കാൻ പോണേ സുധിയെപോലെയല്ല ഞാൻ കഴുത്തെപിടിച്ചു തൂക്കിയെറിയും പറഞ്ഞില്ലെന്നു വേണ്ട…. മനസിലായോടാ… എല്ലാത്തിനും...

എല്ലാരും നിശബ്ദമായി പണിയെടുക്കുന്നതുംനോക്കി ചിരിച്ചുകൊണ്ട് രാജീവൻ ഓഫീസ് മുറിയിൽ ചെന്നിരുന്നു.

ഒരു ജീപ്പ് പെട്ടന്ന് ഓഫീസിന്റെ മുന്നിലേക്ക് വന്നു. കറുത്ത് തടിച്ച 5 പേര് അതിൽനിന്നുമിറങ്ങി.

“ആന്റപ്പനും വിശ്വനും ഇല്ലേ..?!!”

“നിങ്ങളാരാണ്…”

“അവമ്മാർക്കൊരു സമ്മാനം കൊടുക്കാൻ വന്നതാണ്…..” അതും പറഞ്ഞുകൊണ്ടൊരു തടിയൻ വടിവാളൂരി രാജീവന്റെ മുന്നിൽ നിന്നു.

“ആഹാ ടൂൾസ് ഒക്കെയുണ്ടല്ലോ… ആന്റപ്പാ… വിശ്വാ...ഒന്ന് പുറത്തേക്ക് വന്നോ…”

അകത്തു നിന്നും അവമ്മാര് വന്നപ്പോൾ, സുധി മുൻപ് കുഴപ്പക്കാരനെന്നു പറഞ്ഞ ചിന്ന കൊട്ടേഷൻ ടീമാണ് ആന്റപ്പനും വിശ്വനും എന്നോർത്തുകൊണ്ട് രാജീവൻ ഉള്ളിൽ ചിരിച്ചു. രാജീവൻ നോക്കി നിൽക്കെ ആ കാട്ടുമാക്കാൻ രാജീവന്റെ മുന്നിലൂടെ ആന്റപ്പന്റെ കഴുത്തിൽ പിടിച്ചു ജീപ്പിലേക്ക് കയറ്റാൻ നോക്കി. വിശ്വൻ അപ്പോഴും ഒന്നും മിണ്ടാതെ അവന്റെ കൂടെ ചെന്നു.

പിറകിൽ നിന്നുമൊരു ശബ്ദം “ എല്ലാരും കൂടെ പോയാലപ്പോ.. പായസമാരുണ്ടാക്കും..”

രാജീവൻ അരയിൽ നിന്നും പിസ്റ്റൾ എടുത്തു മേശപ്പുറത്തേക്ക് വെച്ച് കറക്കി. ആന്റപ്പനും വിശ്വനും അമ്പരന്നുകൊണ്ട് രാജീവനെ നോക്കി. ആന്റപ്പന്റെ കഴുത്തിൽ മുറുക്കിയ പിടി പതിയെ അയഞ്ഞു.

“നിങ്ങൾ രണ്ടു പെരിവിടെ നിക്ക്.

💬 Comments

View all comments