Chapter Title : മരണമാസ്സ് [കൊമ്പൻ]
ഇറങ്ങാം”
“എങ്കിൽ പിന്നെ ബീഗിൾ ബാറിലേക്ക് വന്നാ മതി. ഞാനുണ്ടാകും….”
രാജീവൻ വീണ്ടും കിച്ചണിലേക്ക് ചെന്നപ്പോൾ എല്ലാരും ചേർന്ന് ഫുഡ് പാത്രങ്ങളിൽ ആക്കുന്ന തിരക്കായിരുന്നു….
“കഴിഞ്ഞില്ലേ…!!” രാജീവൻ ചോദിച്ചപ്പോൾ തടിച്ചുരുണ്ട ഒരു ചേച്ചിപറഞ്ഞു..
“10മിനിറ്റ്..”
“ആന്റപ്പാ വിശ്വ… ഇന്ന് മുതൽ ഫുഡ് കൊടുക്കാനും നിങ്ങൾ തന്നെ പോയാമതി… കേട്ടല്ലോ”
“ശെരി രാജീവേട്ടാ….ഹമീദിന്റെ പിള്ളേർ ആരും നിങ്ങളെ വിളിക്കില്ല. ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ പുതിയ കുടുക്കിൽ ചെന്നു ചാടീന്നറിഞ്ഞാലുണ്ടല്ലോ…”
“ഇല്ല രാജീവേട്ടാ.. ഓർമയുണ്ട്!”
ആന്റപ്പനും vവിശ്വനും കൂടെ ഫുഡുമായി പോയതിനുശേഷം, രാജീവൻ RX 100മെടുത്തു ബീഗിളിലേക്ക് ചെന്നു. ഹമീദും സംഘവും പ്രൈവറ്റ് ഏരിയയിൽ ബിയറും പൊട്ടിച്ചിരിപ്പായിരുന്നു.
“വാടാ… എത്രനാളായി ഇതുപോലെ കൂടിയിട്ട്..”
“സാർ” ഹമീദിന്റെ കൂടെയുണ്ടായിരുന്ന ആ ശിങ്കിടി എണീറ്റ് രാജീവന് സലാം വെച്ചപ്പോൾ. അവനെനോക്കി ചിരിച്ചകൊണ്ടിരിക്കാൻ പറഞ്ഞു. രാജീവൻ ഒരു ബിയര് കടിച്ചു തുറന്നുകൊണ്ട് കഴിക്കാൻ തുടങ്ങി.
“എന്താ നീ പറയാൻ വന്നത്…”
“നിന്റെ വാർത്ത ടീവില് കണ്ടപ്പോഴാണ് നീ വന്നത് ഞാനറിഞ്ഞത്… അവമ്മാര് നിനക്കെതിരെ ആയുധം റെഡിയാകുന്നുണ്ട്…..”
“ഹേയ് അതൊന്നും കാര്യമാക്കണ്ടടാ….”
“കാര്യമാക്കണം നീ!!!! അവരുടെ കൂടെ ഒരുത്തൻ കൂടെയുണ്ട്… മൃണാൾ!!!!”
“അതാരാണ്….?!!!”
“നീമറന്നല്ലേ.. പഴയ കേസ് തന്നെ പക്ഷെ അവനിപ്പോ സ്‌ഥലത്തൊന്നുമില്ല.. വിദേശത്താണ് കളിയൊക്കെ.. അവനാണ് ഇതിന്റെയൊക്കെ പിറകിൽ. കോടികൾ വാരിയെറിഞ്ഞു നിന്നെ കള്ളക്കേസിൽ കുടുക്കിയതും അവൻതന്നെ… ഇവമ്മാരൊക്കെ ചെറിയ ഉപകരണം… പിന്നെ നീയാവനിട്ടു കൊടുത്തത് വെച്ച് നോക്കുമ്പോ പറഞ്ഞിട്ട് കാര്യവുമില്ല… നിനക്കിതു കേട്ടാൽ പേടിയൊന്നുമില്ലെന്നെനിക്കറിയാം..”
“അവൻ വരട്ടെടാ.. നോക്കാം നമുക്ക്… പിന്നെ നമ്മുടെ മൂവർ സംഘം എവിടെയുണ്ട് ഏതു ഹോസ്പിറ്റലാണ്…?!”
“സിറ്റി… ഞാനൊന്നു
💬 Comments
View all comments