0%

Chapter Title : മരണമാസ്സ്‌ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.6K

പോയിട്ട് വരാം….”

“നീ വണ്ടിയോടിക്കണ്ട ഞാനും വരാം…” ഹമീദ് ഡ്രൈവ് ചെയ്യുമ്പോ മുന്നിലെ സീറ്റിൽ രാജീവനുമിരുന്നു.

മൃണാൾ!!! അവൻ നോക്കി വെച്ച പെണ്ണ് തന്നോട് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അവൻ കലിപ്പിൽ അവളെ ഇല്ലാതാക്കൻ നോക്കിയതും….അവളുടെ നെഞ്ചിൽ കുത്തിയ കത്തി കരഞ്ഞുകൊണ്ട് താൻ വലിച്ചൂരിയതും പോലീസിനെ പേടിച്ചു മുങ്ങിയതാണവൻ. ഇപ്പോഴും പോലീസുകാർക്കവനെ കുടുക്കാൻ കഴിഞ്ഞിട്ടില്ല...

ഇന്നലെ കഴിഞ്ഞപോലുണ്ട്…. ഹോസ്പിറ്റലിന്റെ സെക്യൂരിറ്റി ഹമീദിനെയും രാജീവനെയുംഉറ്റുനോക്കുമ്പോ രണ്ടാളും ചാടിയിറങ്ങികൊണ്ട് ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് കയറി.

ബെഡിൽ കിടക്കുന്ന ശ്യാമും ധർമ്മനും വിൻസെന്റും ബൂട്സ് ശബ്ദം കേട്ടതും അങ്ങോട്ടേക്ക് നോകുമ്പോ ബ്ലാക്ക് & ബ്ലാക്ക് ഷർട്ടിൽ രാജീവനും കൂടെ പണ്ട് അവന്റെ എല്ലാ തല്ലുകേസിനും ഒപ്പമുണ്ടായിരുന്ന ഹമീദിനെയും കണ്ടപ്പോ ഒന്ന് പതറി. അവർ നടന്നു വരുന്നത് സ്ലോ മോഷൻ പോലെയാണ് ബെഡിൽ കിടന്നുകൊണ്ട് മൂവരും നോക്കിയത്.

അടുത്തേക്ക് തന്നെ നടക്കുമ്പോ ശ്യാമും ധർമ്മനും പരസ്പരം നോക്കി ഒന്ന് പതറികൊണ്ട് ബെഡിൽ മുകളിലേക്ക് നിരങ്ങി കിടന്നു. കൂടെയുള്ളവർ അവരെ നോക്കി തന്നെ നടന്നു ബെഡിനു അടുത്തെത്തി.

ബെഡിൽ കിടക്കുന്ന ധർമ്മന്റെ നെഞ്ചിലേക്ക് രാജീവൻ കാല് വെച്ചുകൊണ്ട് ചോദിച്ചു “സുഖമല്ലേ….?!!”

പല്ലു കടിച്ചുകൊണ്ട് ധർമ്മൻ മുരളുമ്പോ ഹമീദിന്റെ ശിങ്കിടികൾ ഊറി ചിരിച്ചു.

“അവന്റെ വരവിനു വേണ്ടി കാത്തിരിക്കുകയാണ്…നിന്നെയൊക്കെ ഈ പണിയേല്പിച്ചവന്റെ….”

ശ്യാമും വിൻസെന്റും എണീക്കാൻ ബുദ്ധിമുട്ടിയപ്പോൾ അവരെയുമൊന്നു നോക്കി അവിടെയുള്ള കസേരയിൽ ഇരുന്നുകൊണ്ട് ഹമീദ് അരയിലെ കത്തിയെടുത്തു ടേബിളിലെ ആപ്പിൾ മുറിച്ചു തിന്നാൻ തുടങ്ങി.

“രാജീവനെ തല്ലാൻ നീ എന്റെ പിള്ളേരെത്തന്നെ വിളിക്കുമല്ലെടാ..” എന്നും പറഞ്ഞു ഹമീദ് ശ്യാമിന്റെ കാരണം നോക്കിയൊന്നു പുകച്ചു.

“ഞാൻ മാത്രമല്ല ലോറൻസും

💬 Comments

View all comments