0%

Chapter Title : മരണമാസ്സ്‌ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.6K

മൂസയും എല്ലാരും ഒന്നുകൂടാൻ പോവാ...ഇതെല്ലം ആഘോഷിക്കാൻ… നിങ്ങളുമൊരുങ്ങിക്കോ..” ഹമീദ് ആപ്പിൾ കഷ്ണം വയിലെക്കിടു ചിരിച്ചുകൊണ്ട് ശ്യാമിന്റെ കവിളിൽ തലോടി.

“പോവാം…”

രാജീവൻ പോക്കറ്റിൽ നിന്നും കൂളിംഗ് ഗ്ലാസും വെച്ചപ്പോൾ അവന്റെ ഗ്ലാമർ നോക്കി ചിരിച്ചുകൊണ്ട് ഹമീദിന്റെ ശിങ്കിടി ആരാധനയോടെ നോക്കി നടന്നു. എല്ലാരും ജീപ്പിൽ കേറി പതിയെ വണ്ടി നീങ്ങി….

“അപ്പൊ രാജീവേട്ടനെ ജയിലലാക്കീത് ഇവമ്മാരുടെ പണിയെന്നാണോ ഹമീദിക്കാ പറയുന്നേ?” ജീപ്പിൽ നിന്നുമൊരുത്തൻ ചോദിച്ചപ്പോൾ, രാജീവൻ പോലീസ് വന്നതും വിലങ്ങു വെച്ച് പോയതുമൊക്കെ ഓർത്തുകൊണ്ട് ചാരിയിരുന്നു.

“അതേടാ ഫ്രെഡി, ഞങ്ങളെല്ലാരും കൂടെയുള്ളപ്പോൾ ഇവനെ തൊടാൻ ഞങ്ങൾ സമ്മതിക്കില്ല, അത്രയ്ക്ക് കടപ്പാടുണ്ട് എനിക്കും എന്റെ സുഹൃത്തുക്കൾക്കും, ഇവനോട്…… ഇന്നിപ്പോ അവമ്മാർ ഒരുക്കം കൂട്ടുന്നുണ്ട്….. മൃണാൾ കൂടെയിറങ്ങട്ടെ കളി കണ്ടോ... ” ഫ്രെഡി അത് കേട്ടുകൊണ്ട് ജീപ്പിൽ മറ്റുള്ളോരടെ മുഖത്തേക്ക് നോക്കി ചാർജ് ആയപോലെ ചിരിച്ചു.

തിരികെ രാജീവൻ RX 100 ഇല് വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോ, നാളെ സുരഭിയുടെ വിവാഹമാണെന്നോർത്തു. തന്റെ കൈപിടിച്ച് നടന്ന കുഞ്ഞനിയത്തി. അവിടെ ചെന്നാൽ എന്താണുണ്ടാകാൻ പോകുന്നതെന്ന് നന്നായിട്ടറിയാം, എന്ത് വന്നാലും വേണ്ടില്ല.

രാജീവൻ സോഫയിൽ ചാരിയിരിക്കുമ്പോ സുധി കാറിൽ നിന്നുമിറങ്ങികൊണ്ട് വീട്ടിലേക്ക് വേഗം കയറി. “അവളെവിടെ രാജൂട്ടാ ….”

“ചേച്ചിയാണോ, മാളുവിനെയും കൂട്ടി ഡ്രസ്സ് സ്റ്റിച്ഛ് ചെയ്യാൻ കൊടുത്തേക്കുന്നിടത് പോയേക്കുവാ ...കുറച്ചു നേരമായി...”

“ആഹാ ഓഫീസിൽ ആരോ ജീപ്പിൽ വന്നെന്നോ, ആന്റപ്പനെയും വിശ്വനെയും പിടിച്ചോണ്ട് പോകാൻ ചെന്നപ്പോൾ, നീ കുഴപ്പമുണ്ടാക്കിയെന്നോ എന്നൊക്കെ കേട്ടല്ലോ … അവമ്മാരുടെ കയ്യിലെപ്പോഴും ടൂൾസ് ഉണ്ടാകും കേട്ടോ, സൂക്ഷിക്കണേ നീ ..”

“അത് കോളേജിലെ ഹമീദിന്റെ ആൾകാരായിരുന്നെന്നെ ...”

“മൻസൂർ

💬 Comments

View all comments