0%

Chapter Title : മരണമാസ്സ്‌ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.6K

ഭായിയുടെ മോൻ ഹമീദ് ആണോ ...”

“അവൻ തന്നെ ….” “അന്ന് മൻസൂർ ഭായിയുടെ ആ കാർ ആക്സിഡന്റ് കേസിൽ സാക്ഷി പറയാനിരുന്ന എസ് ഐ യുടെ അനിയനെ കാശെത്ര കൊടുക്കാമെന്നു പറഞ്ഞിട്ടും സമ്മതിക്കാതായപ്പോ, അന്ന് നീ കളിച്ച കളി കൊണ്ടല്ലേ എസ് ഐയും അനിയനും കുടുംബത്തോടെ സ്‌ഥലം മാറിപോയത് ….”

“അളിയന് ഇതൊക്കെ ഓർമ്മയുണ്ടോ ??”

“മജീദ് പറഞ്ഞ അറിവായിരുന്നു….ഇടക്ക് കാണുമ്പോ നിന്നെ അവൻ ചോദിക്കാറുണ്ടായിരുന്നു….ഇപ്പോഴും നിന്നെ വല്യ കാര്യമാണ് ...”

“ദേ ...അവെരെത്തിയല്ലോ ….”

“എന്താ ബിന്ദൂ ...വൈകിയേ ...ഞങ്ങൾക്കൊരു ചായ കുടിക്കാൻ ...”

“ചായക്കട വീടിനു 10 അടി നടന്നാൽ ഉണ്ടാലോ ...ഞാൻ തന്നെ ഉണ്ടാക്കി തരണോ ..??” ബിന്ദു സുധിക്ക് കവിളിൽ നുള്ളി മറുപടിയും പറഞ്ഞകത്തേക്ക് ഇറങ്ങി.

“എന്താ മാളൂ ...ഡ്രെസ്സിൽ ചളി തെറിച്ചിരിക്കണേ …??”

“ഓ ...അതോ, വരുന്ന വഴിക്ക് ഒരു ജീപ്പ് ഞങ്ങളുടെ നേരെ വന്നു. ഭാഗ്യത്തിന് മാറിയപോ ഒരല്പം ചളി തെറിച്ചുന്നു ഉള്ളു ….” രാജീവന്റെ മുഖം നിഗൂഢമായപ്പോൾ സുധി എന്തെന്ന് ചോദിച്ചു.

“മാളൂ ….”

“അവളൊത്തിരി പേടിച്ചു ….രാജൂട്ടാ ….” രാജീവൻ മാളുവിന്റെ കണ്ണിലേക്ക് നോക്കുമ്പോ കരയാൻ തുടങ്ങിയതും, അവൾ രാജീവന്റെ നെഞ്ചിൽ ചേർന്ന് നിന്നു കരയാൻ തുടങ്ങി.

“എന്താ മോളെ …. എന്തിനാ ഇപ്പൊ കരയുന്നെ ...ഒന്നുമായില്ലലോ ...”

“ശെരിക്കുമത് എന്റെ നേരെയാ വന്നേ….ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ….”

“സാരമില്ല ….”

രാജീവൻ ആശ്വസിപ്പിക്കുന്നത് കണ്ട ബിന്ദുവും, സുധിയും ഒരുപോലെ പരസ്പരം നോക്കി ചിരിച്ചു.

ഡിന്നർ കഴിക്കാൻ നേരമാണ് ബിന്ദു പറഞ്ഞു തുടങ്ങിയത്. “അമ്മാവനും അമ്മായിയും

💬 Comments

View all comments