0%

Chapter Title : മരണമാസ്സ്‌ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.6K

“മതി മതി ...നീയതവന് കൊടുക്ക് ….”

“അപ്പൊ മൃണാൾ വരും തന്നെയാണ് അല്ലെ….”

“അവനിങ്ങനെ അല്ലെ എപ്പോഴും സിഗ്നൽ തരിക...അതുകൊണ്ടൊരു മുൻകരുതൽ ...”

വിശ്വൻ എല്ലാം കേട്ടുകൊണ്ട് അന്തിച്ചു നിൽപ്പാണ്, സത്യത്തിൽ ഇത്രേം വലിയ ആനയാണ് തന്റെ മുതലാളിയെന്നു അവനിപ്പോഴാണ് അറിയുന്നത്, അങ്ങേർക്കാണ് പണ്ട് കളരിയിൽ നിന്നും സമ്മാനം ലഭിച്ച കത്തികൊണ്ട് നന്ദി പറയാൻ ചെന്നത് ….

“ശെരി ഞങ്ങൾ ഹമീദിന്റെ റിസോർട്ടിൽ കാണും, അവൻ ആരുടെയോ കല്യാണത്തിന് പോയേക്കുവാ ...”

“കല്യാണമോ ..??”

“ഹഹ..എന്ന് വെച്ചാൽ കഴുത്തറുക്കാൻ ….”

മൂസയും ലോറൻസും കാറിൽ തിരികെ ചെന്നപ്പോൾ വിശ്വൻ ആന്റപ്പനോട് കാര്യം പറഞ്ഞുകൊണ്ട് അവർ രണ്ടും ഐറ്റം കാണാനായി ഓഫിസ് മുറിയിലേക്ക് വന്നു.

“സാർ ശെരിക്കും ആരാണ് …???”

“ഇതൊക്കെ സ്വയ രക്ഷക്കാണ് അല്ലാതെ ...വേറൊന്നിനുമല്ലേടോ ...”

“ഞങ്ങളും കൂടിക്കോട്ടെ ...ഈ കളിക്ക്, ഇതൊക്കെ പഠിക്കാനൊരു മോഹം...”

“എന്തോന്നെടെ ...” രാജീവൻ അവരെ നോക്കി ചിരിച്ചു.

ഫോൺ റിങ് ചെയ്യുമ്പോ രാജീവൻ വിശ്വനെയും ആന്റപ്പനെയും പോകാനായി പറഞ്ഞു.

“സുരഭീ ...”

“ഏട്ടൻ വരാതെ ഞാനൊരുങ്ങില്ല ….”

“എന്താ മോളെ നീയിപ്പറയുന്നെ ...ഞാൻ വന്നാൽ അതാർക്കുമവിടെ ഇഷ്ടപ്പെടില്ല….”

“എനിക്കൊന്നും കേൾക്കണ്ട ...”

“ഞാൻ വൈകിട്ട് വരാം ...പോരെ ..”

“ഉമ്മാ …..”

“ശെരി ശെരി ….” രാജീവൻ വീട്ടിലെത്തുമ്പോ സുധിയും ബിന്ദുവും റെഡിയായിരുന്നു. മാളവിക ഒരുങ്ങുന്ന തിരക്കിലും …

“ദേ ...എത്തിയല്ലോ രാജൂട്ടൻ...”

“റെഡിയാകുന്നില്ലേ ….?”

“10 മിനിറ്റ് …..”

രാജീവൻ ഷവറിൽ നനയുമ്പോ ആലോചനയിലാണ്ടു. എല്ലാ കളികളും അവസാനിപ്പിക്കാൻ ഇനി അതെ വഴിയുള്ളു….. ഇതിങ്ങനെ തീരാൻ ആയിരിക്കും

💬 Comments

View all comments