0%

Chapter Title : മരണമാസ്സ്‌ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 4.6K

വിധി. കുളി കഴിഞ്ഞു ബെഡ്‌റൂമിൽ കയറി ഷർട്ടും പാന്റുമിട്ട് ഫോൺ നോക്കുമ്പോ നിരുപമയുടെ മിസ്സ്ഡ് കാൽ ഫോൺ വന്നിരിക്കുന്നത് കണ്ടു. തിരിച്ചു വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നുമില്ല.

അങ്ങനെ റെഡിയായപ്പോൾ മാളു രാജീവന്റെ കൂടെ വരാമെന്നു പറഞ്ഞു. ബിന്ദുവും സുധിയുമത് സമ്മതിച്ചു.

“മാമാ… എന്താണൊരു ടെൻഷൻ പോലെ..”

“ഒന്നുല്ല മാളു…”

“പറ മാമ..”

“നമുക്കിറങ്ങാം മാമ”

“ശെരി!”

രാജീവൻ മാളവികയെയും പിറകിലുരുത്തി ഇരുളിലൂടെ ബൈക്ക് ഓടിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ മിറർ ഇൽ കൂടെ പിറകിൽ നോക്കുന്നുണ്ടായിരുന്നു. തെല്ലു അസ്വസ്‌ഥത രാജീവന്റെ മനസ്സിലുണ്ടായിരുന്നു, എങ്കിലും വരുന്നിടത്തു വെച്ച് കാണാം എന്ന മനോഭാവം ആയിരുന്നു അയാൾക്കുള്ളിൽ.

മാളവിക അവിടെയെത്തും വരെ സംസാരിച്ചുകൊണ്ടിരുന്നു. രാജീവൻ അതിനു മറുപടിയും പറഞ്ഞു. 8 ദിക്കിലും അപകടം പതിയിരിക്കുമ്പോൾ അവർ തറവാട്ടിലേക്ക് ഭദ്രമായി എത്തി.

കുടുംബത്തിൽ എല്ലാരുടെയും മുന്നിൽ രാജീവൻ ബൈക്കിൽ വന്നിറങ്ങിയതും ദേഷ്യത്തോടെ അമ്മാവന്മാർ ചുറ്റും നോക്കി. രാജീവനെ ആരാണ് കല്യാണത്തിന് വിളിച്ചത് എന്ന ഭാവമായിരുന്നു അവർകെമ്പാടും.

മാളവിക രാജീവന്റെ കൈപിടിച്ചുകൊണ്ട് അവരുടെ മുന്നിലൂടെ നടന്നത് രാജീവനെ പോലും ഞെട്ടിച്ചു. ബിന്ദുവും സുധിയും സ്റ്റേജിൽ ആയിരുന്നു, അവർ പെണ്ണിന്റെയൊപ്പം ഫോട്ടോ എടുക്കുന്ന നിമിഷം, മാളവികയും സ്റ്റേജിലേക്ക് രാജീവനെയും കൂട്ടി കയറി.

താഴെ അമ്മാവന്മാർ മുഴുവനും രാജീവനെ നോക്കി പല്ലിറുമ്മി, അവരുടെ പത്നികൾ, അമ്മായിമാർ അവരെ നിയന്ത്രിക്കാനായി ശ്രമിച്ചു.

പക്ഷെ വല്യമ്മാവൻ സ്റ്റേജിന്റെ താഴേക്ക് വന്നുകൊണ്ട് രാജീവന്റെ മുഖത്തേക്കടിക്കാൻ കൈവീശി. ആളുകൾ സ്തംഭിച്ചുകൊണ്ട് നിക്കുമ്പോ. ബിന്ദു അമ്മാവന്റെ കൈ തടുത്തു.

“അമ്മാവാ…”

ചുറ്റുമുള്ളവർ ഞെട്ടും വിധം ബിന്ദു അലറി വിളിച്ചു.

(തുടരും)

💬 Comments

View all comments