Chapter Title : മരണവീട്ടിലെ സുന്ദരി [ഗന്ധർവ്വൻ]
നോക്കുന്നുണ്ടായിരുന്നു... അവൾ എന്നെയും...അങ്ങനെ ഇരിക്കെ മനു എന്നോട് പറഞ്ഞു.." ചേട്ടായി.. ചേട്ടായിക്കൊരു കാര്യം അറിയോ... ഈ പൊന്നുച്ചേച്ചി ഉണ്ടല്ലോ പത്താം ക്ലാസ്സിൽ തോറ്റതാ.. " ഇതും പറഞ് അവൻ വാ പൊത്തി ചിരിച്ചു.. അപ്പോ താരയും ചിരിച്ചോണ്ട് മൂക്കത്ത് വിരലുവെച്ചു...അപ്പോൾ അവൾ ചെറിയൊരു ചിരിയോടെ ചിണുങ്ങുന്ന ഭാവത്തിൽ പറഞ്ഞു.. " ഡാ... മനു... കഷ്ട്ട്ണ്ട് ട്ടോ.. " അപ്പോ ഞാൻ ഒരു നമ്പർ ഇട്ടു..." അതിനത്ര ചിരിക്കാൻ എന്താ...തോറ്റെങ്കിലും അവൾ എഴുതിയെടുത്തില്ലേ..അതാണ് വേണ്ടത്... അല്ലേ പൊന്നു..? " ഞാൻ അവളെ നോക്കി ചോദിച്ചു...അപ്പോ അവൾ മറുപടിയൊന്നും പറഞ്ഞില്ല.. പകരം ചിരിച്ചു തലതാഴ്ത്തി... ഞാൻ എന്നിട്ട് ചിഞ്ചുവിനോടും താരയോടും മനുവിനോടും കൂടി ചോദിച്ചു.. " നിങ്ങൾടെ ഈ പൊന്നുച്ചേച്ചി എപ്പളും ഇങ്ങനാണോ... ആരോടും മിണ്ടില്ലേ..?? "
അപ്പോൾ ചിഞ്ചു പറഞ്ഞു "" പൊന്നുച്ചേച്ചിക്ക് അല്ലേലും ഭയങ്കര നാണമാ "
അപ്പോൾ പൊന്നു മുഖത്തു രണ്ട് കയ്യും പൊത്തികൊണ്ട് പറഞ്ഞു :" ശ്ശൊ... ഈ പിള്ളാര്.... ഞാൻ എണീറ്റ് പോകൂട്ടോ... "
അങ്ങനെ മരണവീടാണെന്ന കാര്യം ഒക്കെ മറന്ന് ഞങ്ങൾ ചിരിച്ചു...അന്ന് രാത്രി അവിടെ കഞ്ഞിയായിരുന്നു... മുറ്റത്തു മേശയും കസേരയുമൊക്കെ നിരത്തി എല്ലാവര്ക്കും കഞ്ഞി വിളമ്പി...എന്റെ തൊട്ട് ഓപ്പോസിറ്റ് ആയിരുന്നു പൊന്നു ഇരുന്നത്...ഞാൻ കഞ്ഞികുടിക്കുമ്പോഴും അവൾ എന്നെ നോക്കുണ്ടായിരുന്നു...അങ്ങനെ കഞ്ഞികുടിയൊക്കെ കഴിഞ് ഞാനും മനുവും മാത്രം വഴിലേക്ക് ഇറങ്ങി നടന്നു... അവൻ എന്നോട് ഒരുപാട് സംസാരിച്ചു... പെട്ടെന്ന് മുള്ളാൻ മുട്ടിയത് കാരണം ആളൊഴിഞ്ഞ ഒരു വഴിയരികിലേക്ക് ഞങ്ങൾ മാറി നിന്ന് മൂത്രം ഒഴിക്കാൻ തുടങ്ങി... അപ്പോ മനു എന്നോട് ചോദിച്ചു.. :" ചേട്ടായിക്ക് ലൈൻ ഇണ്ടാ?? .. "
ഞാൻ :" ഇല്ലല്ലോ.. "
മനു :" ചുമ്മാ കള്ളം പറയല്ലേ... "
ഞാൻ : "സത്യാടാ.. എനിക്ക് ലൈനില്ലാ.. "
മനു :" ഞാൻ ഒരാളെ തരട്ടെ... ലൈൻ ആയിട്ട്?? "
ഞാൻ :" ആരെ?? "
മനു :" ഓ.. ഒന്നും അറിയാത്ത പോലെ "
ഞാൻ :" ചെക്കാ നീ കാര്യം പറ.. എനിക്കൊന്നും അറിഞ്ഞുട.. "
💬 Comments
View all comments