0%

Chapter Title : മരണവീട്ടിലെ സുന്ദരി [ഗന്ധർവ്വൻ]

Author : kkstories Read All Parts 248

ഇല്ലേ... അല്ലെ പൊന്നുച്ചേച്ചി?? ... "അപ്പോൾ പൊന്നു എന്നെ നോക്കികൊണ്ട് ചിരിച്ചു.. എന്നിട്ട് തല താഴ്ത്തി....ആ പരിസരത്തു വേറെയും ബന്ധുവീടുകൾ ഉണ്ട്..ഞങ്ങൾ ഇങ്ങനെ ഓരോവീടും കയറിയിറങ്ങി നടന്നു..ഓരോവീടുകളിലെയും ആളുകൾ മിക്കവരും മരണം നടന്ന വീട്ടിലായിരുന്നു...പൊന്നുവിന്റെ അച്ഛൻ അഞ്ചുകൊല്ലം മുൻപ് മരിച്ചതാണെന്ന് മനു പറഞ്ഞു ഞാനറിഞ്ഞു...പൊന്നുവിന്റെ അമ്മ ഷൈലജ മരണവീട്ടിൽ പാത്രങ്ങൾ കഴുകുന്ന തിരക്കിലാണ്... സമയം രാത്രി 8 മണി..മുറ്റത്തുള്ള കസേരയിൽ ഞാനും മനുവും കൂടി സംസാരിക്കുകയാണ്...താര അടുക്കളയിലേക്ക് സഹായത്തിനു പോയി.. പൊന്നുവിനെ കണ്ടില്ല...അവൾ എവിടെപ്പോയി... ഞാൻ മനുവിനോട് ചോദിച്ചു...

:" മനു...അവൾ എന്ത്യേ..?? "

മനു :" ആര്? "

ഞാൻ :" നിന്റെ പൊന്നുച്ചേച്ചി "..

മനു :" എന്റെ അല്ല... ചേട്ടായീടെ.. കൊച്ചുകള്ളൻ "

ഞാൻ : " ഒന്ന് പോടാ..കാണാഞ്ഞിട്ട് ചോദിച്ചതാ.. ന്റമ്മോ.. "

മനു:" നമുക്ക് പൊന്നുച്ചേച്ചീടെ വീട്ടിൽ ഒന്ന് പോയിനോക്കിയാലോ..?  ചിലപ്പോ അവിടെ കാണും... ചേട്ടായി വാ  "..അവനെന്റെ കയ്യും പിടിച്ചു പൊന്നുവിന്റെ വീട്ടിലേക്ക് നടന്നു...ഒരു പഴയ കൊച്ചു ഓടിട്ട വീട്... ഭിത്തി തേച്ചിട്ടില്ല... മുൻവശത്തെ വാതിലിനു മുകളിൽ ബൾബ് ഇട്ടിട്ടുണ്ട്..

മനു :" ചേട്ടായി.. ഞാനൊന്നു അകത്തു കയറി നോക്കിയിട്ട് വരാം... "

അങ്ങനെ മനു അകത്തുകയറി പോയി... ഞാൻ പുറത്തുനിന്നു...പെട്ടെന്ന് അകത്തു നിന്നൊരു വിളി... " കേറണില്ലേ?? " മധുരമായ പതിഞ്ഞ സ്വരം.... നോക്കിയപ്പോൾ പൊന്നുവായിരുന്നു.. അവൾ പടിക്കൽ നിൽക്കുന്നു.. എന്തോ പണിയിലായിരുന്നെന്ന് തോന്നുന്നു...ആ ഓറഞ്ച് പാവാട ഇടുപ്പിലേക്ക് കുത്തി വെച്ചിട്ടുണ്ട്...പുറകിൽ മനുവും ഉണ്ട്...

ഞാൻ :" കേറണോ? "

പൊന്നു :" നിങ്ങൾക്കെന്താ  അയിത്താ...ഞങ്ങടെ വീട്ടിൽ കേറാണ്ടിരിക്കാൻ.?? . "

ഞാൻ :" ങാഹാ... അപ്പൊ തനിക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയാല്ലേ... എന്നിട്ടാണ് അവിടെ വെച്ച് നാണിച്ച് നിന്നത്... "

പൊന്നു :" അങ്ങനെ നാണിച്ചൊന്നും ഇല്ലാ... ന്നാലും...പരിചയം ഇല്ലാത്ത ആണുങ്ങളോട് സംസാരിക്കുമ്പോ എന്തോ...ചെറിയൊരു ചമ്മൽ..." എന്നിട്ട് അവൾ ചിരിച്ചു.. അപ്പോൾ അവളുടെ ആ കവിളത്ത് തെളിഞ്ഞ നുണക്കുഴി കാണാൻ നല്ല ഭംഗിയായിരുന്നു...ഞാൻ അത് കണ്ട് അങ്ങനെ നിന്നുപോയി.. പൊന്നു :" വാന്നെ... അകത്തേക്ക് കേറ്.. "

💬 Comments

View all comments