Chapter Title : മരീചിക [NJG]
മരീചിക
Mareechika | Author : NJG
തടാകത്തിന്റെ ചെളിയും, കല്ലും പൊതിഞ്ഞ മണ്ണിൽ ഒരു മനുഷ്യന്റെ മൃതദേഹം കിടക്കുന്നു..
അവന്റെ തുറന്ന കണ്ണുകൾ ആകാശത്തിൽ സൂര്യന്റെ അനന്തതയിലേക്ക് നോക്കുന്നുണ്ടായിരുന്നു .
ഒരു ചെറിയ കറുപ്പും മഞ്ഞയും മത്സ്യം അവന്റെ കാലിന്റെ അരികിലൂടെ നീന്തി, മറ്റൊന്നു ചെവിയിൽ തലോടി...
കുറച്ചുകാലമായി അദ്ദേഹം അവിടെ കിടക്കുന്നുണ്ടായിരിക്കണം , അവന്റെ നിശ്ചല ശരീരം ഇപ്പോൾ ജലാശയത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. .
അവന്റെ മുഖം സമാധാനപരമായി കാണപ്പെട്ടു, എന്നാൽ അയാളുടെ ചുണ്ടുകൾ വെറുപ്പ് പ്രകടിപ്പിക്കുന്നതുപോലെ കാണപ്പെട്ടു ,എന്തിനോടോ ഉള്ള അടങ്ങാത്ത വെറുപ്പ് ആ ചുണ്ടുകളിൽ പ്രകടമായിരുന്നു .
വെള്ളത്തിൻടെ ഒഴുക്കനുസരിച് കടൽപ്പായൽ അവന്ടെ മുടിയിഴകളിൽ തഴുകി നീങ്ങി.
ചെളിയോട് അവന്ടെ ശരീരം ചേർന്നിരുന്നതുകൊണ്ട് അതിൽ മാറ്റങ്ങൾ കാണപ്പെട്ടു തുടങ്ങി , ആ മാറ്റങ്ങൾക്കനുസരിച് ശരീരം കിടന്ന സമയം നിർണയിക്കാൻ ആർക്കും കഴിയും ;
ആദ്യം പൊള്ളയായ കണ്ണുകൾ വീർത്ത മുഖത്ത് നിന്ന് പുറത്തേക്ക് തള്ളി. അവയ്ക്ക് നിറം നഷ്ടപ്പെട്ടു; കറുപ്പ് മാത്രമേ കാണുന്നുണ്ടായിരുന്നുള്ളു . വയറു വളരെ വലുതായിത്തീർന്നു
അങ്ങിനെ ഒരു രാത്രിയിൽ ശരീരം കറുത്ത ചെളിയിൽ നിന്ന് ഉയർന്നുവന്നു , ചവറുകൾ എല്ലാ ഭാഗങ്ങളെയും മൂടി , തിരമാലകൾ കരയിലേക്ക് നയിക്കുന്നതിനനുസരിച് മാംസം തുറന്നുവന്നു .
പോലീസ് കമ്മീഷണർ തൂവാല മൂക്കിലേക്ക് അമർത്തി ശരീരം പരിശോധിക്കാൻ തുടങ്ങി . അദ്ദേഹത്തിന്റെ മുഖത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കും അദ്ദേഹം പ്രാഥമിക അന്വേഷണം (പ്രീലിമിനറി ഇൻവെസ്റ്റിഗേഷൻ) തുടങ്ങിയെന്ന് .
ഒരു സാദാരണ മരണമെന്ന തീരുമാനത്തിൽ എത്തിപ്പെടുന്നതിനുനിന്ന് അദ്ദേഹത്തെ പിൻവലിക്കുന്ന ചില കാര്യങ്ങളുണ്ടായിരുന്നു;
അദ്ദേഹത്തിന്റെ രക്തക്കറ കണ്ണുകൾ ശരീരത്തിൽ പതുക്കെ അക്രമത്തിന്റെ ചില അടയാളങ്ങൾക്കായി തിരഞ്ഞു. മൃതദേഹം കണ്ടെത്തിയ മത്സ്യത്തൊഴിലാളികൽ ശരീരത്തിന്റെ കൈയിൽ, അത് വെള്ളത്തിൽ നിന്ന് പുറത്തെടുത്തപ്പോൾ ശേഷിപ്പിച്ച അടയാളങ്ങൾ മാത്രമേ അദ്ദേഹം കണ്ടെത്തിയിട്ടുള്ളൂ, മത്സ്യം കടിച്ച മുഖവും കൈകളും...

മുറുകെപ്പിടിച മുഷ്ടി തുറക്കാൻ കമ്മീഷണറെ ആരോടോ പറഞ്ഞു : ഒന്ന് ശൂന്യമായിരുന്നു, മറ്റൊന്നിൽ അല്പം മണ്ണും ഒരു കല്ലും പിടിച്ചിരുന്നു........ ശരീരം അതിന്റെ വലുപ്പത്തിൽ നിന്ന് ഒരു വിദേശിയുടെയാണെന്ന് വിലയിരുത്തി.
അയാൾ തലയുയർത്തി നിവർന്നു തൂവാല മടക്കി കീശയിൽ തിരുകി .
റിച്ചാർഡ് വാർഡ് എന്ന അമേരിക്കക്കാരൻ ഒൻപത് മാസം മുമ്പ് ഗോവയിൽ എത്തിയിരുന്നു കൃത്യമായി പറഞ്ഞാൽ സൗത്ത് ഗോവയിൽ ,
വാർഡ് എൽട്‌സയുടെ തടാകത്തിന് അഭിമുഖമായി ഒരു സ്ഥലം വാങ്ങിയിരുന്നു,

അവിടെ അദ്ദേഹം ഒരു
💬 Comments
View all comments