0%

Chapter Title : മരുഭൂ വസന്തം 1 [ലസ്റ്റർ]

കേട്ടപ്പോൾ ജാസ്മിൻ അങ്ങോട്ട് ചെന്നു.
"നൂറയോട് കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല ല്ലേ." വാഹിദ് സുധീറിനോട് ചോദിച്ചു.
"ഇല്ല സർ. എന്താണ് പറയേണ്ടത്. അവളൂടെന്നല്ല ആരോടും പറയാൻ പറ്റാത്ത കാര്യം അല്ലേ." സുധീർ വികാര രഹിതമായി വാഹിദിനെ നോക്കികൊണ്ട് പറഞ്ഞു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. താഴേക്ക് നോക്കി ഇരിക്കുക മാത്രം ചെയ്തു.
"തീരുമാനം എന്താണെന്ന് എനിക്കറിയില്ല. ആളെ കണ്ട് പിടിച്ച് നിയമത്തിന്റെ മുന്നിൽ എത്തിക്കാനോ അതോ സ്വയം നിയമം നടപ്പാക്കാനോ എന്ന് അറിയാത്ത കാര്യം ഞാനെങ്ങനെ അവളെ അറിയിക്കും." സുധീർ ഗൗരവത്തിൽ പറഞ്ഞു. വാഹിദ് കേൾക്കുക മാത്രം ചെയ്തു, ഒന്നും പറഞ്ഞില്ല. സുധീർ അൽപ്പ നേരത്തെ മൗനത്തിനു ശേഷം വീണ്ടും സംസാരിച്ചു.
"ഇവിടെ എവിടെയാണ് അവർ എന്നോ ആരാണ് യഥാർത്ഥ വ്യക്തി എന്നോ വല്ല സംശയമോ മറ്റോ ഉണ്ടോ."?
"ഇല്ല.. നാട്ടിൽ പല സാധ്യതകളും സംശയിച്ചു പലരുടെയും പിന്നാലെ പോയി. പക്ഷെ അവസാനം ഇവിടം വരെ എത്തി നിൽക്കുന്നു അന്വേഷണം. അത് കഴിഞ്ഞു മടങ്ങണം." വാഹിദ് പറഞ്ഞു.
"എന്ത് കഴിഞ്ഞു മടങ്ങണം ന്ന്. എന്തുവാ സംഭവം."? അത് കേട്ട് കൊണ്ട് ട്രെയിൽ രണ്ട് ഗ്ലാസ് ജൂസും കൊണ്ട് വന്ന നൂറ ചോദിച്ചു.
"ഉടനെ സാറിനൊരു പെണ്ണിനെ കണ്ടെത്തണം, എന്നിട്ട് മടങ്ങണം ന്ന് പറഞ്ഞതാ." സുധീർ പറഞ്ഞു. അവൾ വാഹിദിനെ നോക്കി അത് കൊള്ളാം എന്ന അർത്ഥത്തിൽ ഒന്ന് പുഞ്ചിരിച്ചു.
അവർക്ക് രണ്ട് പേർക്കും ജ്യൂസ്‌ കൊടുത്ത് അവൾ കിച്ചനിലേക്ക് തന്നെ പോയി.

"അന്വേഷിച് അന്വേഷിച് എന്ത് ചെയ്യാനാ. ഇവിടെയിട്ട് തീർക്കാൻ ആണോ. ഒന്ന് നൂല് പൊട്ടിയാൽ എല്ലാം

💬 Comments

View all comments