Chapter Title : മരുഭൂ വസന്തം 1 [ലസ്റ്റർ]
വാഹിദിന് അത്ഭുതം തോന്നി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവൻ.
"ആ അതാണല്ലേ ഇത്രേം രുചി. അല്ലെങ്കിലും ഉമ്മമാർക്കും അമ്മച്ചിമാർക്കും വല്ലാത്തൊരു കൈപ്പുണ്യം തന്നാ." അവൻ അവളോട് ഉഗ്രൻ എന്ന് ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് ദേഷ്യത്തോടെ നൂറ കഴിച്ചു കഴിഞ്ഞ പ്ലേറ്റ് അല്പം ശക്തിയോടെ തള്ളിനീക്കി മുഖം കോർപ്പപ്പിച്ചിരുന്നു. അത് കണ്ട് എല്ലാവരും പൊട്ടിചിരിച്ചപ്പോൾ അവൾ മാത്രം കൃത്രിമ ദേഷ്യത്തോടെ വാഹിദിനെ നോക്കിക്കൊണ്ടിരുന്നു.
അധ്യായം 3
വാഹിദിനെ കൊണ്ട് വിടാൻ നൂറയുടെ കൂടെ സുധീറും പോയപ്പോൾ ജാസ്മിനും കുട്ടികളും മാത്രമായി വീട്ടിൽ. അവൾ കുട്ടികളെ ഉറക്കാൻ വേണ്ടി അവർക്കൊപ്പം കിടന്ന് കഥകൾ പറഞ്ഞും പാട്ട് പാടിയും സമയം ചിലവഴിച്ചു.
അവർ വരാൻ കുറച്ചു വൈകും എന്ന് അവൾക്ക് അറിയാം, ഹോട്ടലിൽ നിന്ന് വാഹിദിന്റ സാധനങ്ങൾ ഒക്കെ ഫ്ലാറ്റിലേക് മാറ്റണം, അത്യാവശ്യം ഫ്ലാറ്റിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങണം.അങ്ങേർക്ക് കുറച്ചു വസ്ത്രങ്ങൾ വാങ്ങണം. അതൊക്കെ കഴിയാൻ എന്തായാലും രണ്ടോ മൂന്നോ മണിക്കൂറുകൾ എടുക്കും.
നൂറയുടെ സ്വഭാവത്തിൽ എന്തൊരു മാറ്റമാണ്. നല്ല മോളാണ് നൂറ. നല്ല അച്ചടക്കത്തിൽ വളർന്നതിന്റെ ഗുണം അവളുടെ ജീവിതത്തിൽ ഇന്നോളമുണ്ടായിരുന്നു. ആണുങ്ങളോട് ആയാലും പെണ്ണുങ്ങളോട് ആയാലും യാതൊരു വ്യായത്യാസവുമില്ലാതെ മനോഹരമായ സൗഹൃദം മാത്രം കൊണ്ട് നടന്നതല്ലാതെ ഇതുവരെ ഏതെങ്കിലും ഒരാൺകുട്ടിയുമായി അവൾക്ക് പ്രണയമോ ക്രഷോ ഉണ്ടായതായി അറിയില്ല, തോന്നിയിട്ടുമില്ല.
നന്നായി പഠിച്ചു, അവളുടെ ഇക്കാക്കയുടെ തണലിൽ തന്നെ ജോലിക്ക് കേറി അടങ്ങി ഒതുങ്ങി ജീവിക്കുന്ന അവളെ തന്റെ അനിയത്തിയെ പോലെ അല്ല മകളെപോലെയാണ് തോന്നിയിട്ടുള്ളത്. പക്ഷേ വാഹിദ് വന്നതോടെ അവൾക്ക് എന്തോ ഒരു മാറ്റം.
അതെ,
💬 Comments
View all comments