0%

Chapter Title : മരുഭൂ വസന്തം 1 [ലസ്റ്റർ]

പെൺകുട്ടികളിൽ നല്ലൊരു ഭാഗവും എങ്ങിനെയാണ് എന്ന് തനിക്ക് അറിയില്ലേ. അതൊന്നും വേണ്ട." സുധീർ അവളോട് പറഞ്ഞു.

"എന്നെ ഇഷ്ടപ്പെടാത്ത ആൾക്കാർക്ക് അവർക്ക് പറ്റിയ ആൾക്കാരെ കണ്ട് പിടിക്കണ്ടേ. അല്ലാണ്ട് ഇങ്ങനെ ഒണക്കപ്പുകയിലപോലെ ഒടിഞ്ഞു കുത്തി ഇരിക്കാൻ വിടണോ." അവൾ ചൊടിച്ചു. അത് കേട്ട് സുധീറിന് അതിശയം തോന്നി
"നിന്നെ ഇഷ്ടപ്പെട്ടില്ലെന്നോ. നിന്നെ ഇഷ്ടപെടാത്ത ആൾക്കാരുണ്ടോ. സാർ അങ്ങനെ പറഞ്ഞോ.?" സുധീർ വാഹിദിനെ നോക്കി. അവൻ നിഷേധാർത്ഥത്തിൽ തലയിളക്കി വായിലുള്ള ഭക്ഷണം ഇറക്കി.

"ഇതൊക്കെ തള്ളേടെ തള്ളാണ്. ഞാൻ ഇങ്ങനെയുള്ള ഒരു കാര്യവും സംസാരിച്ചിട്ട് പോലും ഇല്ല." വാഹിദ് പറഞ്ഞു.
"എന്നെ തള്ളന്ന് വിളിച്ചാൽ ണ്ടല്ലോ. ന്റെ വിധം മാറുവേ, പറഞ്ഞേക്കാം." അവൾ അവനോട് ശുണ്ഠിയെടുത്തു ചൊടിച്ചു.

"സെക്രട്ടറി ഒന്നും വേണ്ട. അവർക്ക് ജോലിയും നല്ല ശമ്പളവും മാത്രം മതിയാകില്ല, വേറെയും പല ലാഭങ്ങളും കൂടി കൊടുക്കേണ്ടി വരും. അല്ലെങ്കിൽ അവരത് നേടിയെടുക്കും. എന്തിനാ വെറുതെ." ജാസ്മിൻ പറഞ്ഞു. അവളുടെ സംസാരസത്തിൽ ഊറിക്കൂടിയ ഇടർച്ച നൂറയെ ദേഷ്യം പിടിപ്പിച്ചു. അവൾ ദഹിപ്പിക്കുന്ന കണ്ണുകളോടെ ജാസ്മിനെ നോക്കി. താൻ പിടിക്കപ്പെട്ടു എന്ന തിരിച്ചറിവിൽ ജാസ്മിൻ നൂറയിൽ നിന്ന് കണ്ണുകൾ ഒളിപ്പിച്ചു.

"അസ്സൽ ഭക്ഷണം. ഞങ്ങടെ നാട്ടിൽ നിന്ന് വ്യത്യസ്തമായ രുചി. ആദ്യമായിട്ടാ ഇത്രേം രുചികരമായി ഭക്ഷണം കഴിക്കുന്നേ." വാഹിദ് കഴിക്കൽ അവസാനിപ്പിച്ചു കൊണ്ട് നന്ദിയോടെ ജാസ്മിനെ നോക്കി ആത്മാർത്ഥമായി പറഞ്ഞു.

"ഹലോ. അങ്ങോട്ടല്ല ഇങ്ങോട്ട് ഇങ്ങോട്ട്. ഇബടെ നോക്ക്." നൂറ ഗൗരവം അഭിനയിച്ചു തന്നിലേക്ക് തന്നെ വിരൽ ചൂണ്ടിക്കൊണ്ട് അവനോട് പറഞ്ഞു. അവളാണ് ഇത്രയും നല്ല ഭക്ഷണത്തിനു പിന്നിൽ എന്നറിഞ്ഞപ്പോൾ

💬 Comments

View all comments