Chapter Title : മരുഭൂ വസന്തം 1 [ലസ്റ്റർ]
ഞാൻ ഓകെയാണല്ലോ." അവൻ അവളെ നിരുത്സാഹപ്പെടുത്തി.
"ഞാൻ വേണ്ടെങ്കിൽ വേണ്ട. വേറെ ആരെയെങ്കിലും സെക്രട്ടറിയായി വേണേൽ അറേഞ്ച് ചെയ്യാം. ഈ ഒറ്റപ്പെടൽ ഏതായാലും ശരിയാവില്ല." അവൾ പോകാൻ വേണ്ടി എഴുന്നേറ്റ് അയാളെ നോക്കി നിന്നു. അവന് കാര്യം മനസ്സിലായി. കൂടെ ചെല്ലാനാണ്. അവൻ അവളെ നിരാശപ്പെടുത്തണ്ട എന്ന് കരുതി എഴുന്നേറ്റ് അവൾക്കൊപ്പം നടന്ന് പുറത്തേക്കിറങ്ങി.
അവൾ വാതിൽ അടച്ചിട്ട് ഒരു കീ തന്റെ കൈയിൽ വച്ച് ബാക്കി താക്കോൽ കൂട്ടം അവന്റെ കൈയിൽ കൊടുത്തു.
"ഒരെണ്ണം എന്റെ കൈയിൽ നിന്നോട്ടെ. വല്ല കടുംകൈയും കാണിച്ചാൽ വാതിൽ കുത്തിപ്പൊളിക്കണ്ടല്ലോ." അവൾ അൽപ്പം ഉറക്കെ ചിരിച്ചു. ഇടനാഴിയിലൂടെ ആ മണി കിലുങ്ങുന്നത് പോലെയുള്ള ചിരി അലയടിച്ച് ഒഴുകിപ്പോയി.
"നൂർജഹാൻ ന്താ ഇതുവരെ കല്യാണം കഴിക്കാഞ്ഞത്." വാഹിദ് പെട്ടന്ന് അത് ചോദിച്ചപ്പോൾ അവൾ അവനെ ഒന്ന് നോക്കി.
"ആന്താ സാർ വേഗം കല്യാണക്കാര്യം ചോദിച്ചേ. ഞാൻ സാറിനെ വായിനോക്കുന്നതായി തോന്നിയത് കൊണ്ടാ ല്ലേ." അവൾ നിരാശയോടെ ചോദിച്ചു. അവനോട് സംസാരിക്കാൻ അൽപ്പം ലാഘവത്വം അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു.
"ഹേയ്.. ഒരിക്കലും ഇല്ല. ആണുങ്ങൾ ടച്ച് ചെയ്യാതിരിക്കാൻ പോലും ശ്രദ്ധിക്കുന്ന ഒരാളെ കുറിച്ച് ഞാൻ അങ്ങനെ ചിന്തിക്കുമോ." അവൻ അവളോട് പുഞ്ചിരിയോടെ ചോദിച്ചു.
"എന്ന് കരുതി ഇത്രേം ഭംഗീള്ള ഒരാളെ വായിനോക്കാൻ പാടില്ല എന്നുണ്ടോ."? അവൾക്ക് വാഹിദിനെ ഒന്ന് ശല്യം ചെയ്യാം എന്നൊരു തോന്നലുണ്ടായി അൽപ്പം കുസൃതിയോടെ ചോദിച്ചു.
"ഓഹ്.. വല്യ കോംപ്ലിമെന്റ് ആണല്ലോ.. താങ്ക്യൂ.."
അവന്റെ ചുണ്ടിൽ ഒളിഞ്ഞു നിൽക്കുന്ന ഒരു പുഞ്ചിരി അവൾ കണ്ടു. പടച്ചവനെ, എന്ത് ഭംഗിയാണ് ഈ കാട്ടാളന്റെ
💬 Comments
View all comments