0%

Chapter Title : മരുഭൂ വസന്തം 2 [ലസ്റ്റർ]

കോടിയിരിക്കുന്നു.

ഇടത് കണ്ണ് ശക്തമായ പ്രഹരമേറ്റത് പോലെ കലങ്ങി ചുവന്നിരിക്കുന്നു. നഗ്നമായ നെഞ്ചിൽ നരച്ച രോമങ്ങൾക്കിടയിൽ വലിയൊരു മുറിവ് തൂണിചേർത്തതിന്റെ പാട്, അവിടെ രോമങ്ങൾ പൊഴിഞ്ഞ് നീണ്ട് നിവർന്നു കിടക്കുന്ന പഴുതാരയെ പോലെ മുറിപ്പാട് കിടക്കുന്നു. ആൽബി ഒരു പുഞ്ചിരിയോടെ അയാളോട് ചേർന്നു നിന്ന് ആ വൈരൂപ്യം ഒരു ഭീകരത നൽകിയ മനുഷ്യനെ രമ്യക്ക് പരിചയപ്പെടുത്തി.

"എന്റെ പപ്പയാണ്, പേര് ജോർജ്.!!"

അധ്യായം 7

കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വരണ്ട മരുഭൂമി ഉച്ചവെയിലിൽ ജ്വലിച്ചു നിന്നു. ഇടയ്ക്കിടയ്ക്ക് മണൽ കുന്നുകളും മണൽതിട്ടകളും മനോഹരമായ ഭൂവഴക് നൽകുന്ന കാഴ്ച പ്രധാനം ചെയ്യുന്നുണ്ടെങ്കിലും ഭീകരമായ മരണം പതിയിരിക്കുന്ന ഭൂപ്രകൃതിയാണത്. അറ്റമില്ലാതെ കിടക്കുന്ന സ്വർണ്ണ വർണ്ണമാർന്ന മണൽകടലിന്റെ കണ്ണെത്താ ദൂരത്തോളം ഒരു മനുഷ്യ ജീവിയെയും കാണാൻ സാധിക്കാത്ത വരണ്ട മരവിച്ച വിജനത മാത്രമുള്ള പ്രദേശം.

ഇടയ്ക്കിടയ്ക്ക് ആകാശത്ത് ഒറ്റപ്പെട്ട ഏതെങ്കിലും പറവകൾ പറന്നു പോകുന്നത് കാണാം. അല്ലെങ്കിൽ കൂട്ടം തെറ്റി വരുന്ന ഒട്ടകങ്ങൾ. മണലിൽ കാളിമ പൂണ്ട കുറ്റിചെടികൾ ഇടവിട്ടിടവിട്ട് കുറേ ദൂരത്തോളം കാണാം. അതിനപ്പുറം ഭീകരമായ മണൽക്കാടാണ്. ഒന്ന് വഴിതെറ്റിയാൽ, ദൂരം അറിയാതെ ഒരൽപ്പം അധികം നടന്നു പോയാൽ, ദാഹജലം കിട്ടാതെ തൊണ്ടപൊട്ടി മരിച്ചു വീണുപോകുന്ന ഊഷര ഭൂമി.

ആ മണലിലൂടെ തന്റെ ഫോർ വീൽ പിക്കപ്പിൽ വിൻസന്റ് മരുഭൂമിയുടെ ഉൾപ്രദേശത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. കാറ്റിൽ വണ്ടിയുടെ പിറകിൽ ധൂളികൾ ഉയർന്നു പറന്നു. ചുണ്ടിലൊരു മൂളിപ്പാട്ടുമായി അയാൾ മണൽതിട്ടകളിൽ കയറിയിറങ്ങി സഞ്ചരിക്കുന്ന വാഹനത്തെ വിദഗ്ദമായി നിയന്ത്രിച്ചു കൊണ്ട് അതിവേഗം ഡ്രൈവ് ചെയ്ത് മുന്നോട്ട് പോയിക്കൊണ്ടുരുന്നു.

ഒടുവിൽ തകര ഷീറ്റും പനയോലയും കൊണ്ട് കെട്ടിമറച്ച ഒരു മസറയുടെ നേരെ വണ്ടിയോടിച്ചു. ഇരുമ്പ്കമ്പികൾകൊണ്ട് വേലി കെട്ടി അതിര് തീർത്ത ആ കൂടാരത്തിന്റെ വിശാലമായ ചുറ്റുവട്ടത്ത് അനേകം ആടുകളും കുറേ ഒട്ടകങ്ങളും രണ്ടായി വേർതിരിച്ച സ്ഥലങ്ങളിൽ ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു. വിൻസെന്റ്

💬 Comments

View all comments