0%

Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]

ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഞാൻ വന്നത് ബിസിനസ്‌ നോക്കാൻ വേണ്ടിയും അല്ല. എന്നോട് ചോദിക്കാതെ രാജേട്ടനും ശാരിയും ചേർന്ന് ചെയ്തതാണ്. അത് കഴിഞ്ഞു ഒന്ന് രണ്ട് മാസം കൊണ്ട് അവൾ പത്തിരുന്നൂറ് അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു അപകടത്തിൽ പെടുകയും ശരീരം പോലും കിട്ടാതെ ആ പാറമടയിൽ കാറ് ഇടിച്ചു ത്തകർന്ന് കുടുങ്ങി കിടക്കുകയും ചെയ്യുന്നു. എനിക്ക് അതില്പിന്നെ മടുത്തതാണ് ഈ ബിസിനസും തലവേദനയും." അവൻ നൂറയോട് കാര്യങ്ങൾ വിശദമായി പറഞ്ഞു.

" എങ്ങിനെ കാർ കൊക്കയിലേക്ക് വീണു? ആക്‌സിഡന്റ് വല്ലതും ആണോ? കൂടുതൽ അന്വേഷിച്ചില്ലേ.?" നൂറ ചോദിച്ചു.

"പിന്നില്ലാതെ.. അന്വേഷിക്കാതിരിക്കുമോ?" ഇപ്പോഴും അന്വേഷണം നടക്കുന്നു. " അവൻ നിരാശയോടെ പറഞ്ഞു.

"എന്നിട്ട്.. ഒന്ന് വിശദമായി പറ.. വല്യ സിനിമ സ്റ്റൈൽ ജാഡ കളിക്കാതെ." അവൾ അവനെ പിച്ചി. അവളെ ചുറ്റിപ്പിടിച്ചിരുന്ന വാഹിദിന്റെ കൈകൾ അയഞ്ഞു. പതുക്കെ മലർന്ന് കിടന്ന് അവൻ ഓർമകളിലേക്ക് സ്വയം നഷ്ട്ടപ്പെട്ടു. കാതങ്ങളും ആഴ്ചകളും മാസങ്ങളും താണ്ടി, മനസ്സ് ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കുന്ന വലിയൊരു നിരാശയുടെ വിജനതയിലേക്ക് പലായനം ചെയ്തു.

അദ്ധ്യായം 9

സിറ്റിയിൽ കമ്പനിയുടെ പുതിയ ഗോഡൗൺ സെറ്റ് ചെയ്യാൻ വേണ്ടി വന്നതായിരുന്നു വാഹിദ്.

എളുപ്പം പോർട്ടിലേക്ക് product മൂവ് ചെയ്യാനും ലോക്കൽ മാർക്കറ്റിൽ distribute ചെയ്യാനും സൗകര്യമുള്ള, നഗരത്തിൽ നിന്ന് അധികം അകലെയല്ലാതെ ഒരിടം കണ്ടെത്തണം എന്ന് കമ്പനിയിൽ അവനൊരു അഭിപ്രായം ഉന്നയിച്ചിരുന്നു. ഇപ്പോഴുള്ള സ്ഥലത്തു നിന്ന് പ്രോഡക്ട് അങ്ങോട്ടേക്ക് മാറ്റി അവിടെ നിന്ന് മാർക്കറ്റിലേക്ക് ഡിസ്ട്രിബുട്ട് ചെയ്യുന്നതാവും സേഫ് എന്ന് അവൻ പറഞ്ഞപ്പോൾ അത് കുറച്ചുകൂടി ട്രാൻസ്‌പോർറ്റേഷൻ കോസ്റ്റ് കൂട്ടുമെന്ന് ഒരഭിപ്രായം രാജനും ശാരികയും ഉന്നയിച്ചെങ്കിലും, അവസാനം ആ തീരുമാനം അംഗീകരിക്കപ്പെട്ടു.

"ഇതെന്തിനാ ഇപ്പൊ അങ്ങനെ ഒരു തീരുമാനം. പ്രശ്നങ്ങൾ ഒക്കെ ഏതാണ്ട് കഴിഞ്ഞില്ലേ. ഇനിയെന്താ കുഴപ്പം."? ശാരിക ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ വഹിദിനോട് ചോദിച്ചു. കാർ

💬 Comments

View all comments