Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]
പലായനം ചെയ്തു.
അദ്ധ്യായം 9
സിറ്റിയിൽ കമ്പനിയുടെ പുതിയ ഗോഡൗൺ സെറ്റ് ചെയ്യാൻ വേണ്ടി വന്നതായിരുന്നു വാഹിദ്.
എളുപ്പം പോർട്ടിലേക്ക് product മൂവ് ചെയ്യാനും ലോക്കൽ മാർക്കറ്റിൽ distribute ചെയ്യാനും സൗകര്യമുള്ള, നഗരത്തിൽ നിന്ന് അധികം അകലെയല്ലാതെ ഒരിടം കണ്ടെത്തണം എന്ന് കമ്പനിയിൽ അവനൊരു അഭിപ്രായം ഉന്നയിച്ചിരുന്നു. ഇപ്പോഴുള്ള സ്ഥലത്തു നിന്ന് പ്രോഡക്ട് അങ്ങോട്ടേക്ക് മാറ്റി അവിടെ നിന്ന് മാർക്കറ്റിലേക്ക് ഡിസ്ട്രിബുട്ട് ചെയ്യുന്നതാവും സേഫ് എന്ന് അവൻ പറഞ്ഞപ്പോൾ അത് കുറച്ചുകൂടി ട്രാൻസ്പോർറ്റേഷൻ കോസ്റ്റ് കൂട്ടുമെന്ന് ഒരഭിപ്രായം രാജനും ശാരികയും ഉന്നയിച്ചെങ്കിലും, അവസാനം ആ തീരുമാനം അംഗീകരിക്കപ്പെട്ടു.
"ഇതെന്തിനാ ഇപ്പൊ അങ്ങനെ ഒരു തീരുമാനം. പ്രശ്നങ്ങൾ ഒക്കെ ഏതാണ്ട് കഴിഞ്ഞില്ലേ. ഇനിയെന്താ കുഴപ്പം."? ശാരിക ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ വഹിദിനോട് ചോദിച്ചു. കാർ ഡ്രൈവ് ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തി, ഒരു വാഹനത്തെ ഓവർടേക്ക് ചെയ്തു മുന്നിൽ കയറി വാഹിദ് പറഞ്ഞു.
"ഇതിപ്പോ ഫാക്ടറിയിൽ നിന്ന് നേരെ ഗോഡൗണിൽ വന്ന്, അവിടെ നിന്ന് കൺസൈന്മെന്റ് പോർട്ടിലേക്ക് പോകുവാണ്. അതായത് എക്സ്പോർട്ടിങ് പ്രോഡക്ടസ്. അത് കൊണ്ട് എന്തൊക്കെ ഐറ്റംസ് ഈ കാട് കടന്ന് കുന്നിറങ്ങി വണ്ടിയിൽ ചുരമിറങ്ങി പോകുന്നുണ്ട് എന്ന് നമുക്ക് യാതൊരു ധാരണയുമില്ല. അതിനേക്കാൾ നല്ലത് അല്ലേ, കുറച്ചുകൂടി പരിശോധന നടത്തി സാധനം കയറ്റി അയക്കുന്നത്." അവൻ ഒരു മറുപടി പ്രതീക്ഷിക്കും വിധം നോക്കികൊണ്ട് അവളോട് പറഞ്ഞു. ശാരിക മറുപടി ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു.
വിവാഹം കഴിഞ്ഞു കുറച്ച് രണ്ട് മൂന്ന് മാസങ്ങൾ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അവളിപ്പോൾ പൂർണ്ണ ഉത്തരവാദിത്തം വാഹിദിൽ അർപ്പിച്ച് അവന്റെ പെണ്ണായി മാത്രം
💬 Comments
View all comments