0%

Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]

ഒതുങ്ങി കൂടി പ്രണയവും കുറുമ്പുകളുമായി എല്ലാ ഭാരങ്ങളിൽ നിന്നും ഒളിച്ചോടി ആഹ്ലാദത്തോടെ ജീവിക്കുകയാണ്. എപ്പോഴും പറഞ്ഞിരുന്നത് പോലെ തിരക്കുകൾ ഇല്ലാതെ, കണക്കുകളുടെ തലപുകച്ചിൽ ഇല്ലാതെ, വാഹിദ് എന്ന തന്റെ എല്ലാ അതിജീവനങ്ങളുടെയും ഉത്തരത്തിൽ അഭയം തേടി മനോഹരമായ ജീവിതത്തിലേക്ക് മാത്രം ഒതുങ്ങി, അവനെ ഇടയ്ക്കിടെ വിളിച്ചു കുറേ നേരം സംസാരിച്ചും, ഇടക്ക് ഓഫിസിലേക്ക് ചെന്ന് കാര്യങ്ങൾ ഒന്ന് കണ്ണോടിച്ചും ദിവസങ്ങൾ കൊഴിഞ്ഞു വീഴുന്ന ദിവസങ്ങൾക്കൊപ്പം പോയിക്കൊണ്ടിരുന്നു.

വാഹിദിന്റെ ജീവിതമാണെങ്കിൽ, താൻ അനുഭവിച്ചു തള്ളിയ ഏകാന്തതയുടെയും അനാഥത്വത്തിന്റെയും നിശബ്ദതയിൽ നിന്ന്, പ്രണയത്തിന്റെയും കരുതലിന്റെയും സംരക്ഷണത്തിന്റെയും വാചാലതകളിലേക്ക് സമ്പന്നമായിതീർന്നു. തിരക്ക്‌ പിടിച്ച ദിനങ്ങൾ. വിശ്രമമില്ലാത്ത ആഴ്ചകൾ. അവൻ ഉത്തരവാദിത്തങ്ങളുടെ ഭാരങ്ങളിലേക്ക് അറിയാതെ ആനയിക്കപ്പെട്ടു.

പക്ഷേ ജീവിതം എന്തൊരു മാസ്മരിക മായാജാലക്കാരനാണ്. ഒട്ടും പ്രതീക്ഷിക്കാതെ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയും പ്രലോഭനങ്ങളിൽ മന്ദഹാസിച്ചു തുടങ്ങുമ്പോൾ കണ്ണുരുട്ടികാണിക്കുകയും ചെയ്യുന്ന അതീന്ദ്രീയ ജാലവിദ്യക്കാരൻ. പ്രതീക്ഷകളെ താറുമാറാക്കി പ്രതിസന്ധികളെ വാരിയെറിഞ്ഞു തരുന്ന പരീക്ഷണഘട്ടം അഭിമുഖീകരിക്കാതെ തന്റെ ജീവിതം മുന്നോട്ട് പോകില്ലല്ലോ എന്ന് നിറം മങ്ങിയ പുഞ്ചിരിയോടെ വാഹിദ് ചിന്തിച്ചു.

മഞ്ഞുകാലം വിടവാങ്ങി തുടങ്ങിയ, ഇടവപ്പാതിയുടെ വരവറിയിച്ചു തുടങ്ങിയ ഒരു രാത്രിയിൽ, ചാറ്റൽമഴ നനഞ്ഞു നാണിച്ചു നിൽക്കുന്ന പറമ്പിലെ പൂച്ചെടികൾ മുഖം കുനിച്ചു നിൽക്കുന്ന നേർത്ത വെളിച്ചത്തിൽ, ഇരുണ്ട ആകാശത്തേക്ക് കൂരിരുൾ മൂടി രാക്ഷസൻ മാരെ പോലെ നിവർന്നു നിൽക്കുന്ന കറുത്ത മലനിരകളിലേക്ക് നോക്കി അവൻ കുറേനേരം നിന്നു. ഗിരിനിരകളുടെ ഉത്തുംഗതകളിൽ കോടമഞ്ഞു പുതഞ്ഞു മലകളെ ആലിംഗനം ചെയ്യുന്നുണ്ടായിരിക്കും.

എന്തിനായിരിക്കും തന്നെ അത്യാവശ്യമായി കാണണമെന്ന് കിഷോർ പറഞ്ഞത് എന്ന് അവന് യാതൊരു ഊഹവും ഇല്ലായിരുന്നു. വൈകിട്ട് ഓഫീസിൽ നിന്ന്

💬 Comments

View all comments