Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]
ഇറങ്ങുമ്പോളായിരുന്നു വിളി വന്നത്.
"ടൗണിലേക്ക് ഇറങ്ങുന്നുണ്ടെങ്കിൽ ഒന്ന് കോൺടാക്ട് ചെയ്യണമെന്നും വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ സംസാരിക്കണം" എന്നും പറഞ്ഞപ്പോൾ "നേരെ ഇങ്ങോട്ട് പോന്നോളൂ " എന്ന് പറഞ്ഞപ്പോൾ അവൻ വഴങ്ങിയില്ല. "അവിടെ അല്ലാത്ത എവിടെയും ആവാം" എന്നായിരുന്നു മറുപടി. അതിൽ എന്തോ ഒരു പന്തികേട് തോന്നിയത് മുതൽ താൻ അക്ഷമനാണ്. എന്തിനായിരിക്കും അവൻ തന്നെ കാണാൻ ശ്രമിക്കുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത്. നോ, തന്റെ ഒരേയൊരു സുഹൃത്ത്. തനിക്ക് എപ്പോഴും കൈത്താങ്ങു പോലെ കൂടെയുണ്ടായിരുന്ന ചങ്ങാതി. അവൻ തന്നോട് അത്ര പ്രധാനപ്പെട്ട കാര്യങ്ങൾ പറയാൻ അല്ലാതെ ഇത്ര കാര്യമായി വിളിക്കില്ല. വാഹിദ് കൈകൾ മാറിൽ കെട്ടി ചിന്താമഗ്നനായി ആ ഇരുട്ടിൽ അക്ഷോഭ്യനായി നിന്നു.
മൊബൈൽ എടുത്ത് അവനെ ഒന്ന് വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. നോക്കിയപ്പോൾ എലിസബത്ത്. എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ചു, പിന്നെ കോൾ അറ്റന്റ് ചെയ്തു.
"ഹെലോ ഹെർകുലീസ്, ഗുഡ് ഈവെനിംഗ്." അപ്പുറത്ത് നിന്ന് അവളുടെ ശബ്ദം.
"ഹലോ ഹെലൻ, ഗുഡ് ഈവെനിംഗ്." അവൻ തിരിച്ചും വിഷ് ചെയ്തു.
"ആണോ, ഉള്ളതാണോ. ഞാൻ അപ്പൊ ഹെലനെ പോലെ സുന്ദരിയാണല്ലേ." അപ്പുറത്ത് ശബ്ദത്തിൽ വസന്തകാലം പൂത്തുലയുന്നത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
"പിന്നില്ലാതെ. അല്ലെങ്കിൽ ഇത്രേം പൂവൻ കോഴികൾ ഈ പിടക്കോഴിയുടെ കൂട്ടിൽ വന്നു കേറുമോ." വാഹിദ് കളിയാക്കി.
"ഓഹ്.. ഞാൻ പോക്ക് കേസ് ആണല്ലോ. വെടിയാണല്ലോ എന്നല്ലേ പറഞ്ഞു വന്നത്. എനിക്ക്... മനസ്സിലായി." അവളുടെ ശബ്ദത്തിൽ ഇടർച്ച വന്നത് അവന് മനസ്സിലായി.
"ഓഹ് ഒലക്കേടെ
💬 Comments
View all comments