0%

Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]

ഒരു മാസം ആയപ്പോഴേക്കും ഫിഫ്റ്റി വൺ പേർസന്റാജ് എന്റെ പേരിലും നാൽപത്തി ഒമ്പത് ശതമാനം ശാരിയുടെ പേരിലും. ഞാൻ അറിഞ്ഞില്ല, അവരാണ് തീരുമാനിച്ചതും ഫോർമാലിറ്റി ചെയ്തതും ഒക്കെ. അവൾ വാശിപിടിച്ച കൊണ്ട് ഞാൻ സൈൻ ചെയ്തു കൊടുത്തു. എന്താ കാര്യം." വാഹിദ് അവളോട് ചോദിച്ചു.

"ഹേയ് ഒന്നൂല്ല. ടാ, ഒന്ന് ശ്രദ്ധിക്കണേ. മുമ്പത്തെ പോലല്ല, ഇനി എല്ലാ കാര്യത്തിലും മുടിഞ്ഞ ബുദ്ധിയോടെ മാത്രേ മുന്നോട്ട് പോകാൻ പാടുള്ളൂ.. അപ്പൊ ശരി.. ഒരുമ്മ കിട്ടിയാൽ എനിക്ക് സുഖമായി ഉറങ്ങായിരുന്നു. വേഗം തരൂ.. വേഗം വേഗം.." അവൾ ചിരിച്ചു.

"വച്ചിട്ട് പോ കഴുതേ.." അവൻ കോൾ കട്ട് ചെയ്തു. ഉടൻ തന്നെ വീണ്ടും വിളി വന്നു.

"എന്താടാ തെണ്ടീ കോൾ കട്ട് ചെയ്യുന്നേ." അവൾ ചൂടായി.

"എന്താ എലീ നിനക്ക് വേണ്ടത്. നീ അത് ചോദിക്കാൻ അല്ലേ വിളിച്ചത്. അത് ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ, അതാ കട്ട് ചെയ്തത്." വാഹിദ് അൽപ്പം നിസ്സഹായത കലർന്ന സ്വരത്തിൽ പറഞ്ഞു.

"ടാ അപ്സെറ്റ് ആവല്ലെടാ. നിന്നോട് സംസാരിക്കുമ്പോ എനിക്കൊരു സമാധാനമാണ്. എനിക്ക് നിന്നെ ശരിക്കും ഇഷ്ടായത് കൊണ്ടാ അത്. ടാ, നിന്നെ വിളിക്കുമ്പോ വല്ലാത്തൊരു സേഫ്റ്റി ഫീൽ ഉണ്ട്. ബുദ്ധിമുട്ട് ഇല്ലെങ്കിൽ കുറച്ചു നേരം കൂടി എന്നോട് മിണ്ടിക്കൊണ്ട് ഇരിയെടോ." അവളുടെ പതിഞ്ഞ സംസാരം കേട്ടപ്പോൾ വാഹിദിന് അൽപ്പം സഹതാപം തോന്നി.

"എടോ ഞാനും അത്ര നല്ല മൂഡിൽ അല്ല. എന്നെ കിഷോർ വിളിച്ചിരുന്നു. എന്തോ അത്യാവശ്യം ഉണ്ട്, കാണണം എന്ന് പറഞ്ഞു. അവൻ എന്റെ സുഹൃത് മാത്രമല്ല ഒരു പോലീസുകാരൻ കൂടിയാണെന്ന്

💬 Comments

View all comments