Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]
അവന്റെ കാതിൽ പതിഞ്ഞു.
"ഇപ്പൊ ഇത്ര മതി. നാളെ കാര്യം പറയാം." അവൾ കുസൃതിയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു. വാഹിദ് അക്ഷമനായി അവളോട് തട്ടിക്കേറി.
"മര്യാദക്ക് കാര്യം പറ. എന്താ നിന്റെ കണ്ടീഷൻ. അത് പറ. ഇത്ര വലിയ നിഗൂഢത എന്താണ് നിന്റെയൊക്കെ ഉള്ളിൽ."
"എന്റെ പൊന്നേ, ഒരു നിഗൂഢതയും ഇല്ലായേ.. എനിക്ക് നിന്റെ സ്നേഹം ഈ ജന്മത്തിൽ വിധിച്ചിട്ടില്ലന്ന് അറിയാം. എന്നാലും എങ്ങിനെയെങ്കിലും വീണുകിട്ടുന്ന അൽപ്പസമയമെങ്കിലും തന്റൊപ്പം ഇരിക്കാൻ കഴിഞ്ഞാലോ എന്ന് കരുതി പറഞ്ഞതാ. ഐ ആം ഇൻ ലവ് വിത് യൂ.. എനിക്കതിൽ നിന്ന് പുറത്തു കടക്കാൻ ഇനി സാധിക്കില്ല. ഞാൻ ഇനി ആരെയും വിവാഹം കഴിക്കാനും പോണില്ല.." അവളുടെ ക്ഷീണിച്ച സംസാരം അവൻ കേട്ടു. വാഹിദ് എന്ത് പറയണം എന്നറിയാതെ അൽപ്പം മൗനമെടുത്തു. ചെറുതായി മഴ ചാറിതുടങ്ങി. അവൻ ഒരു അലങ്കാര വാഴയുടെ ഇലയുടെ കീഴെ നനയാതിരിക്കാൻ കയറി നിന്നു.
"ശരി, നിന്റെ കണ്ടീഷൻ കേൾക്കട്ടെ. എന്താ വേണ്ടത്.?" വാഹിദ് അൽപ്പം വിട്ടുവീഴ്ച്ചക് തയ്യാറായി.
"നമുക്ക് നാളെ എങ്ങോട്ടെങ്കിലും യാത്ര പോകാം. നിന്റെ ബുള്ളറ്റിൽ. സമ്മതിക്കെടാ. എനിക്ക് ഒരുപാട് നേരം നിന്നോട് സംസാരിക്കണം. നിന്നെ സേവ് ചെയ്യണം. എനിക്ക് ഒരു സമാധാനവും ഇല്ല.. നീ അറിയാൻ ഒരുപാട് സത്യങ്ങളുണ്ട്. ഒരു പകലെങ്കിലും എന്റൊപ്പം നീ, അല്ല നിന്റൊപ്പം കഴിയാൻ എന്നെ സമ്മതിക്കുമെന്ന് ഉറപ്പ് തന്നാൽ നാളെ വന്നു കൂട്ടിക്കൊണ്ട് പോകൂ. വാഹിദ്, എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാടാ..പ്ലീസ്.." അവളുടെ തൊണ്ടയിടറുന്നത് വാഹിദ് കേട്ടു. അവൻ ദീർഘാമായി ശ്വാസമെടുത്തു. പിന്നെ അല്പം കഴിഞ്ഞു മറുപടി
💬 Comments
View all comments