Chapter Title : മരുഭൂ വസന്തം 3 [ലസ്റ്റർ]
അവളുടെ കൈ സ്പർശനം ഏറ്റത് കൊണ്ടോ എന്തോ, അവൻ എലിസബത്ത് കിടക്കുന്ന ഭാഗത്തേക്ക് ഒന്ന് ചരിഞ്ഞു കിടന്ന്, സമീപത്ത് ആരോ കിടക്കുന്നത് അറിഞ്ഞു അവളെ ചേർത്തു പിടിച്ചു.
ആയിരമായിരം പ്രണയ നക്ഷത്രങ്ങൾ എലിസബത്തിന്റ മനോമണ്ഡലത്തിലെ താരാപഥങ്ങളിൽ വർണ്ണ ലോകം തീർത്തു. ഹൃദയത്തിന്റെ ആരാമങ്ങളിൽ ഋതുഭേതങ്ങളിൽ പുനർജ്ജനി കൊള്ളുകയും സ്വർഗ്ഗീയ സുഗന്ധം വമിക്കുന്ന ഒരായിരം വർണ്ണ പുഷ്പങ്ങൾ വിരിയുകയും ചെയ്തു. തനിക്ക് സ്നേഹിക്കാൻ തന്റെ ശരീരത്തോട് ആർത്തിയില്ലാത്ത ഒരു പുരുഷൻ ഉണ്ടെന്ന തിരിച്ചറിവിന്റെ നിർമ്മലമായ പവിത്രതയിൽ എലിസബത്തിന്റെ കണ്ണുകളിൽ മഴക്കാലം ഉരുണ്ടുകൂടുകയും പെയ്തൊഴിയാതെ ഒരു സുതാര്യമായ തിരശീലയിലൂടെ അവൾ ശാന്തമായി ശ്വാസം കഴിക്കുന്ന വാഹിദിന്റെ മുഖത്തേക്ക് നോക്കികൊണ്ട് അവനിലേക്ക് പറ്റിച്ചേർന്നു ഒരു കൈകൊണ്ട് ചുറ്റിപ്പിടിക്കുകയും ചെയ്തു.
അവൾ മുഖമെത്തിച്ചു വാഹിദിന്റെ താടിയിൽ വളരെ നേർത്ത ഒരുമ്മ നൽകി.
"നീ വന്നപ്പോ തന്നെ തുടങ്ങിയോ.?" കണ്ണ് തുറക്കാതെ അതേ കിടപ്പിൽ വാഹിദ് ചോദിച്ചു. അവൻ ഉണർന്നു എന്ന് മനസ്സിലായപ്പോൾ എലിസബത്തിൽ പെട്ടന്നൊരു ഞെട്ടലുണ്ടായി. അവൻ ദേഷ്യപ്പെടുമോ എന്ന ചിന്ത അവളെ ഭയപ്പെടുയത്തി. അവൾ ഒന്നുകൂടി അവനിലേക്ക് പറ്റിച്ചേർന്നു, കൈകൊണ്ട് ഇറുക്കെ പുണർന്ന് നെഞ്ചിൽ തലച്ചേർത്തു കിടന്നു.
"ഉറങ്ങിക്കോ.. കുറച്ചു കഴിയുമ്പോ ഭക്ഷണം കഴിക്കാൻ ഞാൻ വിളിക്കാം." അവൻ എഴുന്നേൽക്കുമോ എന്ന ഭയത്തോടെ അവൾ മെല്ലെ പറഞ്ഞു.
"എനിക്ക് നന്നായി വിശക്കുന്നുണ്ട്. രാവിലെ ഒരു തുള്ളി വെള്ളം കുടിക്കാതെ ഇറങ്ങിയതാ." അവൻ പറഞ്ഞു. അവളുടെ കണ്ണുകൾ വിടർന്നു. വാഹിദിൽ പ്രത്യേകിച്ച് പ്രതികരണം ഒന്നും ഇല്ലെന്നും പ്രതിഷേധം പ്രകടിപ്പികുന്നില്ലെന്നും മനസ്സിലായപ്പോൾ അവൾക്ക് അത്ഭുതം തോന്നി. അവൻ തന്നെ ഇഷ്ടപ്പെടുന്നുണ്ട്.
"സാരോല്ല, കുറച്ചു വിശപ്പ് നല്ലതാ. കുറച്ചു കൂടി ഉറങ്ങിയിട്ട് കഴിച്ചാൽ മതി." അവൾ മന്ത്രിച്ചു.
"എണീറ്റ് പോടീ അവിടന്ന്. അല്ലേൽ തന്നെ തണുത്തു വിറക്കുവാ, അപ്പോഴാ പെണ്ണിന്റെ കിന്നാരം." അവൻ പ്രതിഷേധം ഒന്നുമില്ലാതെതന്നെ അവളോട് വെറുതെ ദേഷ്യപ്പെട്ടു. എലിസബത്
💬 Comments
View all comments