0%

Chapter Title : മരുഭൂ വസന്തം 4 [ലസ്റ്റർ]

അവന്റെ അരക്കെട്ടിലേക്ക് ഇഴഞ്ഞു ചെന്ന് വായിലിട്ട് കടിച്ചു വലിക്കാൻ ഉള്ളം കൊതിച്ചു, പക്ഷേ താനൊരു വഞ്ചന കാട്ടി എന്ന ബോധ്യം അവളെ എല്ലാറ്റിൽ നിന്നും നിരുത്സാഹപ്പെടുത്തി. അവളുടെ മുലയിൽ വാഹിദിന്റെ കൈകൾ നിശ്ചലമായി. അവൻ ഗാഡമായ നിദ്രയുടെ ശാന്തതയിലേക്ക് വഴുതിപ്പോയി. ശാരിക ചിന്താഭാരത്തിന്റെ നിദ്രാരാഹിത്യത്തിലേക്കും.

അദ്ധ്യായം 13

വാഹിദ് രാവിലെ തന്നെ പുറപ്പെട്ടു. മഴ മൂടിക്കെട്ടി നിൽക്കുന്നുണ്ടെങ്കിലും പെയ്തു തുടങ്ങിയിട്ടില്ലായിരുന്നു. ഏത് നിമിഷവും ആകാശഭരണി തകർന്ന് വെള്ളം കോരിച്ചൊരിയാമെന്ന അവസ്ഥയിൽ നിൽക്കുന്നു. തന്റെ പഴയ ബുള്ളറ്റ് മാസങ്ങൾക്കു ശേഷം അവൻ പുറത്തേക്കിറക്കി. ഇടക്ക് സ്റ്റാർട്ട്‌ ചെയ്തു തുടച്ചു വൃത്തിയാക്കി നിർത്തും എന്നല്ലാതെ ഉപയോഗമില്ലായിരുന്നു.

ബുള്ളറ്റ് തന്നെ ഉപയോഗം കുറവാണ്, മിക്കപ്പോഴും കാറാണ്. ഇനി തന്റെ പഴമയിലേക്ക് തിരികെ പോകാം എന്നൊരു പുനർവിചിന്തനം അവനിൽ ജന്മം കൊണ്ടിട്ടാവണം, ശാരിക വാങ്ങിച്ചു കൊടുത്ത ബൈക്ക് അവൻ ഉപയോഗിച്ചില്ല. തന്റെ ബൈക്ക്ൽ കയറി, മിലിട്ടറി ഡിസൈൻ ജാക്കറ്റും പാന്റും ഹെൽമറ്റും ധരിച്ചു അവൻ നഗരത്തിലേക്ക് ഓടിച്ചു പോയി. അവനിൽ ഉടലെടുത്ത മാറ്റം ശാരികയെ വല്ലാതെ വേദനിപ്പിച്ചു.

സിറ്റിയിൽ കമ്പനിയുടെ പുതിയ ഗോഡൗൺ സെറ്റ് ചെയ്യാൻ വേണ്ടി വന്നതായിരുന്നു വാഹിദ്.

എളുപ്പം പോർട്ടിലേക്ക് product മൂവ് ചെയ്യാനും ലോക്കൽ മാർക്കറ്റിൽ distribute ചെയ്യാനും സൗകര്യമുള്ള, നഗരത്തിൽ നിന്ന് അധികം അകലെയല്ലാതെ ഒരിടം കണ്ടെത്തണം എന്ന് കമ്പനിയിൽ അവനൊരു അഭിപ്രായം ഉന്നയിച്ചിരുന്നു. അത് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷേ രാജനും ശാരികയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചില്ലെങ്കിലും അവരുടെ മനസ്സിൽ കാര്യങ്ങൾ വ്യക്തമായിരുന്നു.

വാഹിദ് ഗോഡൗൺ ഷെഡ് തങ്ങൾക്ക് പറ്റുന്നതാണോ അല്ലയോ എന്നൊക്കെ അന്വേഷിച്ചു ബ്രോക്കറേയും കൂട്ടി ഓരോ ഭാഗത്തേക്ക്‌ മാറിമാറി സഞ്ചരിക്കുന്നതിനിടയിൽ കിഷോറിന്റെ വിളി വന്നു.

"ഡേയ് വാഹീ. താൻ എവിടാ. പെട്ടന്ന് വീട്ടിലേക്ക് വാ." കിഷോർ അൽപ്പം പരിഭ്രാന്തിയയോടെ പറഞ്ഞു.

"എന്താടാ. എന്ത് പറ്റി. ഞാൻ എറണാകുളത്താണ്. അൽപ്പം സമയമാകും."

💬 Comments

View all comments