0%

Chapter Title : മരുഭൂ വസന്തം 4 [ലസ്റ്റർ]

അവൻ ചോദിച്ചു.

"ഒന്നും പറയണ്ട, വേഗം മടങ്ങി വാ. ഇപ്പൊ തന്നെ." കിഷോർ കോൾ കട്ട് ചെയ്തു. പിന്നെ ഒരു നിമിഷം അവിടെ നിൽക്കാൻ തോന്നിയില്ല അവന്. ബ്രോക്കറേ അവിടെത്തന്നെ ഇറക്കി വാഹിദ് വീട്ടിലേക്ക് കുതിച്ചു. വീട്ടിൽ ആരെങ്കിലും ആക്രമിക്കാൻ വന്നോ? ജോർജ് ജീവനോടെ ഉണ്ടെന്നല്ലേ അറിയാൻ കഴിഞ്ഞത്. ഇനി അങ്ങേര് വീണ്ടും കളത്തിൽ ഇറങ്ങിയോ.? അതോ തന്നെ തീർക്കാൻ വന്നവരുമായി എന്തെങ്കിലും തർക്കങ്ങൾ.. അള്ളാഹ്..!

അവന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. വാഹനങ്ങളെ ഒന്നൊന്നായി പിന്നിലാക്കി നഗരം താണ്ടി, കോളനി താണ്ടി ഹൈവെയിൽ നിന്ന് ചുരം റോഡിലേക്ക് ബുള്ളറ്റ് ചീറിപ്പാഞ്ഞു. മഴ പ്രതികാരദാഹം തീർക്കുന്നത് പോലെ രൂക്ഷമായ രൗദ്രഭാവത്തോടെ ഭൂമിയെ കടന്നാക്രമിച്ചു കൊണ്ടിരുന്നു. ഇടിമിന്നലും കാറ്റും കാപാലിക നടനം ചെയ്തു. റോഡ് അവ്യക്തമായിട്ടും, കോടമഞ്ഞിന്റെ ചാരച്ച മൂടൽ ചെറുതായി കാഴ്ചയെ മറച്ചിട്ടും, വേഗതകുറക്കാതെ അവൻ ചുരം കയറി.

റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നു. കലങ്ങി മറിഞ്ഞ മഴവെള്ളത്തിനൊപ്പം ചെറിയ ഉരുളൻ കല്ലുകളും താഴേക്ക് ഓടിപ്പോകുന്നുണ്ട്. ഏതാണ്ട് വളവുകൾ പിന്നിട്ടപ്പോൾ കുറച്ചു മുമ്പിലായി ഒരു ആക്‌സിഡന്റ് സംഭവിച്ചത് പോലെ പോലീസും ഫയർഫോഴ്‌സും ജനങ്ങളും കൂടി നിൽക്കുന്നത് അവൻ കണ്ടു. അങ്ങോട്ട് വാഹനം എത്തുന്നതിനു മുമ്പ് കിഷോർ ദൂരെ നിന്നെ കൈ ഉയർത്തി അവനോട് വണ്ടി നിർത്താൻ പറഞ്ഞു.

"എന്താ കിഷോർ.. അവിടെന്താ സംഭവം." വാഹിദ് ചോദിച്ചു. താൻ വാ. നമുക്ക് ജീപ്പിൽ പോയി ഇരിക്കാം. " കിഷോർ അവനെ വിളിച്ചു പോലീസ് ജീപ്പിലേക്ക് കൊണ്ട് പോയി.

"ടാ ഇമോഷണൽ ആവാതെ പറയുന്നത് മുഴുവൻ കേൾക്കണം." കിഷോർ ആമുഖമായി പറഞ്ഞു.

"എന്തുവാ താനൊരുമാതിരി.. കാര്യം പറ നാറീ." വാഹിദ് അക്ഷമനായി.

"എടാ ശാരി.."! കിഷോർ അർദ്ധോക്തിയിൽ നിർത്തി അവന്റെ മുഖത്തേക്ക് നോക്കി. വാഹിദിന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. അവൻ കേട്ടത് മനസ്സിലാവാത്തത് പോലെ കിഷോറിനെ നോക്കി.

"എങ്ങിനെ

💬 Comments

View all comments