Chapter Title : മരുഭൂ വസന്തം 4 [ലസ്റ്റർ]
എന്നറിയില്ല. മഴയിൽ നിയന്ത്രണം പോയതാണോ, ഇനി ആരെങ്കിലും മനപ്പൂർവ്വം ചെയ്തതാണോ എന്ന് അറിയില്ല. റോഡിന്റെ സൈഡ് ബ്ലോക്ക് തകർന്നു വണ്ടി പത്തുമുന്നൂറടി താഴേക്ക് പോയി ഒരു പാറയിടുക്കിൽ കുരുങ്ങി നിൽപ്പുണ്ട്. ഡോർ ചതഞ്ഞു തുറന്നിട്ടാനുള്ളത്, പക്ഷേ അകത്ത് കുറച്ചു രക്തമേ കാണാൻ ഉള്ളൂ, ആളില്ല. ഒരുപക്ഷെ താഴേക്ക് വീണിരിക്കാം." കിഷോർ ഒറ്റയടിക്ക് കാര്യങ്ങൾ വിശദമാക്കി കൊടുത്തു. വാഹിദ് കേട്ടത് വിശ്വസിക്കാൻ കഴിയാതെ ചെവികൾ പൊത്തി. ജീപ്പിൽ നിന്ന് ഇറങ്ങാൻ തുനിഞ്ഞ അവനെ കിഷോർ തടഞ്ഞു.
"വേണ്ട നീ ഇപ്പൊ അങ്ങോട്ട് പോകണ്ട. ആ രാജൻ ഒരു ചീഞ്ഞ നാടകം കളിക്കുന്നുണ്ട് അവിടെ. പാർട്ണർഷിപ് കൊടുക്കരുതെന്ന് എത്ര പറഞ്ഞിട്ടും കേട്ടില്ല, ഒടുവിൽ ഈ ഗതി വന്നല്ലോ മോൾക്ക് എന്നൊക്കെ ഡയലോഗ് അടിക്കുന്നുണ്ട്.
താനിവിടെ ഇരുന്നോ, ഞാൻ കൊണ്ട് വിട്ടോളും." കിഷോർ അവനോട് പറഞ്ഞിട്ട് ആക്‌സിഡന്റ് സ്പോട്ടിലേക്ക് പോയി. കോരിച്ചൊരിയുന്ന മഴവെള്ളത്തിൽ തിരച്ചിൽ ദുർഘടമായപ്പോൾ താത്കാലികമായി നിർത്തിവച്ചപ്പോൾ കിഷോർ ജീപ്പിലേക്ക് വന്ന് വഹിദിനെയും കൊണ്ട് അവിടെ നിന്ന് വീട്ടിലേക്ക് പോയി.
ദിവസങ്ങൾ ചിലത് കഴിഞ്ഞുപോയി. ശാരീസ് വില്ലയിൽ നിതാന്തമായ മൂകത തളംകെട്ടി കിടന്നു. ആർക്കുമാരോടും ഒന്നും സംസാരിക്കാനില്ല. ആർക്ക് വേണ്ടിയാണ് ഇനിയീ വലിയ കൊട്ടാരത്തിൽ കളിചിരികളുയർത്തി തങ്ങൾ ഓടിനടക്കേണ്ടത് എന്നറിയാതെ എല്ലാവരും അവരവരുടെ ചേക്കുമൂലകളിൽ ചിറകൊതുക്കി ചുരുണ്ടുകൂടി.
വാഹിദിന്റെ മിഴികൾക്കൊപ്പം ആകാശം നിരന്തരം കരഞ്ഞുകൊണ്ടേയിരുന്നു. മലകളിൽ മഴ പെയ്യുകയും ചുരങ്ങളിൽ മലവെള്ളം കുത്തിയൊലിക്കുകയും ചെയ്തു. സാദാരണ അപകടങ്ങളുടെ വിസ്‌മൃതിയിലേക്ക് ശാരികയുടെ മരണവും തള്ളപ്പെട്ടു. കാറിന്റെ ഡോർ വഴി താഴേക്ക് വീണ ശാരിക മഴയൊഴുക്കിൽ പെട്ടതാവാം എന്ന വിശ്വാസയോഗ്യമായ ഒത്തുതീർപ്പിലേക്ക് നിയമവും നിയമപാലകരും അനുശോചനം രേഖപ്പെടുത്തി. വാഹിദും കിഷോറും മാത്രം കാലത്തിനു നേരെ മുഖം തിരിച്ചു നിന്ന് ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരുന്നു.
വാഹിദ് ഗോഡൗൺ അന്വേഷിച്ചു പോയതിന് പിറകെ എന്തിനാവും ശാരിക പിറകെ പോയത്. തലേദിവസം രാത്രിയും
💬 Comments
View all comments