Chapter Title : മരുഭൂ വസന്തം 4 [ലസ്റ്റർ]
തൂങ്ങി. അവളെയും താങ്ങി ഭക്ഷണവും കൊണ്ട് നടക്കുമ്പോൾ എലിസബത്ത് പൊട്ടിച്ചിരിച്ചു. അവനും.
"കിഷോർ എന്തൊക്കെയാണ് നിന്നോട് പറഞ്ഞത്." എലിസബത്ത് ഭക്ഷണം കഴിക്കുന്നതിനിടയിൽ വാഹിദിനോട് ചോദിച്ചു.
"നിനക്ക് എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടല്ലോ. അതെന്താണ്." വാഹിദ് ഒരു മറുചോദ്യമെറിഞ്ഞു.
"നീ കരുതുയിരുന്നത് ജോർജ് അങ്കിളിനെയും ഡെന്നീസിനെയും തുഷാറിനെയുമൊക്കെ തീർത്തതോടെ എല്ലാം കെട്ടടങ്ങി എന്നല്ലേ." അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
"അങ്ങിനെയായിരുന്നു ഞാൻ കരുതിയിരുന്നത്. " അവൻ തുറന്നു പറഞ്ഞു. എലിസബത്ത് ഒരു സ്പൂണിൽ ഭക്ഷണം നിറച്ചിട്ട് പുഞ്ചിരിയോടെ അവന്റെ വായിലേക്ക് നീട്ടി. അവളെ ഒന്ന് നോക്കിയിട്ട് അവനത് കഴിച്ചു. അവളുടെ മുഖം തുടുത്തു.
"അതിൽ പിന്നെ ജോർജ് അങ്കിൾ എന്തായി എന്നത് വല്ലതും നീ അന്വേഷിച്ചോ.?" അവൻ ഭക്ഷണം ചവച്ചിറക്കുന്നത് നോക്കികൊണ്ട് അവൾ ചോദിച്ചു. ഇല്ലെന്ന് അവൻ തലയിളക്കി.
"ജോർജ് അങ്കിൾ പിറ്റേന്ന് തന്നെ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. രാത്രി ഏതോ വണ്ടി വന്നു പോയത് അറിഞ്ഞ ആദിവാസി ഊരിലുള്ള ചിലർ മൂപ്പന്റെ നിർദ്ദേശം അനുസരിച്ച് ആ വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കാര്യങ്ങളൊക്കെ വ്യക്തമായി. വാതിൽ തുറന്ന് നോക്കിയപ്പോൾ മഴുവിന്റെ വെട്ടേറ്റു ചത്തു കിടക്കുന്ന പട്ടിയേയും വിഷം ബാധിച്ചു മരിച്ച തുഷാറിനെയും കണ്ടു.
കട്ടിലിൽ മുഖം വച്ചു രക്തം വാർന്നു നിലത്തിരിക്കുന്ന ജോർജ് അങ്കിൾ മരിക്കാതെ, ബോധമില്ലാതെ കിടന്നിരുന്നു. അൽപ്പം ശ്വാസം മാത്രം ബാക്കിയുണ്ടായിരുന്നു. അവർ അങ്ങേരെ വാഴയിലയിൽ പൊതിഞ്ഞു ഊരിലേക്ക് കൊണ്ട് പോയി. അവിടെ നിന്ന് അടുത്തുള്ള ഹെൽത് സെന്ററിലേക്കും."
എലിസബത്ത് ഒരു സ്പൂൺ കൂടി ഭക്ഷണം അവന് നീട്ടി. പിന്നെ അവളും കഴിച്ചു.
💬 Comments
View all comments