0%

Chapter Title : മരുഭൂ വസന്തം 4 [ലസ്റ്റർ]

ആണല്ലോ." അവൻ വ്യക്തത വരാതെ പറഞ്ഞു.

"തന്റെ ജീവിതം ആര് തകർക്കാൻ. അങ്ങിനെ ആരെങ്കിലും ചെയ്‌താൽ അവരെ ഞാൻ കൊന്നുകളയും വാഹിദ്. നിന്റെ ശാരികയെപ്പോലും. എന്റെ ഫ്രണ്ട്ഷിപ് ബക്കറ്റിൽ ഇഷ്ടം പോലെ ക്രിമിനൽസ് ഉണ്ട് ഡിയർ.." അവൾ സാകൂതം അവനെ വീക്ഷിച്ചു കൊണ്ട് മുരണ്ടു. വാഹിദ് ഞെട്ടലോടെ അവളെ നോക്കി.

"നീ ബാക്കി കേൾക്ക് പൊട്ടാ. അത് കളയൂ." അവൾ തുടർന്നു.

"ജോർജ് അങ്കിൾ ശാരികയെ സ്കെച്ച് ഇട്ടത് കഞ്ചാവ് വിഷയത്തിൽ അല്ല, ആ കിട്ടാപ്പണമായ ഇരുപത് കോടിയുടെ വിഷയം കൊണ്ടാണ്. ജോർജ് അങ്കിളും ശാരികയുടെ പപ്പയും ഫ്രണ്ട്സ് ആയിരുന്നു. ജോർജ്ന്റെ കഞ്ചാവ് പരിപാടിയിൽ കൂടെ നിൽക്കാത്ത അങ്ങേരെ അങ്കിൾ ഒരു ആക്‌സിഡന്റിൽ തീർത്തു കളഞ്ഞു.

പിന്നീട് ബിസിനസ്സ് നോക്കിയിരുന്നത് ശാരികയുടെ ബ്രദർ ആയിരുന്നു. ഒരു ദിവസം അവനും അപ്രത്യക്ഷമായി. റോഡരികിൽ അങ്ങേരുടെ കാർ മാത്രം കിടന്നു. പിന്നീട് ഇത്ര വർഷമായിട്ടും അവനെ ആരും കണ്ടിട്ടില്ല. അതിൽ പിന്നെ ശാരിക വന്നു. യാതൊരു കുഴപ്പവും ഇല്ലാതെ ശാരീസ് ഗ്രൂപ്പ്‌ വളർന്നു പടർന്നു. എന്ത് കൊണ്ട് അവൾക്ക് ഒന്നും സംഭവിച്ചില്ല.?"

എലിസബത്ത് ചിന്തയുടെ ഒരു വലിയ ഭാരം വാഹിദിന്റെ തലച്ചോറിലേക്ക് കുടഞ്ഞിടുന്ന പോലെ ചോദിച്ചു. വാഹിദിന്റെ മുഖം ദയനീയമായി. കണ്ണുകളിൽ നിരാശയും മുഖത്ത് വിഷാദവും കലർന്നു. അവൾ എഴുന്നേറ്റ് വന്നു അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു തലയിൽ കവിൾ ചേർത്തു നിന്നു.

"സ്നേഹിക്കാൻ ഞാനും എന്റെ ജീവനും കൂടെയില്ലേ. എന്തിനാ പിന്നെ നീ ടെൻഷൻ ആവുന്നത്. കിഷോർ നിന്നോട് പറഞ്ഞത് എന്റെ ഊഹം ശരിയാണെങ്കിൽ, ഞാനിനി പറയാൻ പോവുന്ന കാര്യം തന്നെ ആയിരിക്കണം. നീ അറിഞ്ഞത് മുഴുവൻ ഡെന്നീസിന്റെ ഹെൽപോടെ വിദേശ മാർക്കറ്റിലേക്ക് പോയിക്കൊണ്ടിരുന്ന ശാരീസ് ഗ്രൂപ്പിന്റെ കഞ്ചാവ് ബിസിനസ്‌ മാത്രമാണ്.

പക്ഷേ ഈ കാട്ടുമൂലയിൽ നിന്ന് വിശാലമായ ലോക്കൽ മാർക്കറ്റിലേക്ക് പോകുന്ന ഡ്രഗ് ബിസിനസ്സ് നീ ആലോചിച്ചില്ല. അത് ശരിയാണ്. ഈ രാജ്യത്തിന്റെ പല ഭാഗത്തേക്കും വൻ തോതിൽ വർഷങ്ങളായി ഈ ഭീകരവസ്തു കയറ്റിഅയക്കപ്പെടുന്നത് ശാരീസ് ഗ്രൂപ്പ്‌ വഴിയാണ് വാഹിദ്.

ആ ബിസിനസ്സ് നടക്കുന്നത് ശാരീസ് ഗ്രൂപ്പിന്റെ ഹെഡ് ശാരികയുടെ

💬 Comments

View all comments