0%

Chapter Title : മരുഭൂ വസന്തം 4 [ലസ്റ്റർ]

ഭാവത്തിൽ ഡെന്നീസിന് കിടന്നു കൊടുത്തു തുടങ്ങി. ആ വഴി തുഷാർ അയാളുമായി കൂട്ടുകെട്ട് സ്ഥാപിച്ചു തുഷാറും ഡെന്നീസും ഒന്നിച്ച് അലീനയുനായി കളിച്ചു തുടങ്ങി. അങ്ങിനെ ഡെന്നീസിനോട് കാര്യം അവതരിപ്പിച്ചു കമ്മീഷൻ നിശ്ചയിച്ച ഡ്രഗ് എക്സ്പോർട്ട് ചെയ്യാൻ തുടങ്ങി." അവൾ ഒന്ന് നിർത്തി വീണ്ടും വെള്ളം കുടിച്ചു. എന്നിട്ട് തുടർന്നു.

പക്ഷേ ആ ഡീലിൽ സെന്റർ പോയിന്റ് ആയിരുന്ന ജോർജ് അങ്കിൾ ശാരീസ് ഗ്രൂപ്പിന് എക്സ്പോർട്ടിങ് കോൺട്രാക്ട് തുക കൊടുക്കാതെ ഫ്രോഡ് കളിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.

അങ്ങിനെയാണ് ഞങ്ങളുടെ കമ്പനിയുമായി കണക്ട് ആകുന്നതും കഞ്ചാവ് വിദേശത്തേക്ക് ട്രിപ്പ്‌അടിച്ചു തുടങ്ങിയതും. ഇനിയുള്ള കാര്യങ്ങൾ ഈ മസിലൻ ഗുസ്തിക്കാരൻ കണ്ടതാണല്ലോ." അവൾ കണ്ണുകൊണ്ട് വാഹിദിനെ ഉദ്ദേശിച്ചു പറഞ്ഞു.

"ശരി. ഇനിയുള്ള കാര്യങ്ങൾ എനിക്ക് അറിയാം.പക്ഷേ ഇതൊന്നും അല്ലല്ലോ കിഷോർ എന്നോട് പറഞ്ഞത്. അത് എന്റെ ജീവിതത്തെ തകർത്തു കളഞ്ഞ കാര്യങ്ങൾ ആണല്ലോ." അവൻ വ്യക്തത വരാതെ പറഞ്ഞു.

"തന്റെ ജീവിതം ആര് തകർക്കാൻ. അങ്ങിനെ ആരെങ്കിലും ചെയ്‌താൽ അവരെ ഞാൻ കൊന്നുകളയും വാഹിദ്. നിന്റെ ശാരികയെപ്പോലും. എന്റെ ഫ്രണ്ട്ഷിപ് ബക്കറ്റിൽ ഇഷ്ടം പോലെ ക്രിമിനൽസ് ഉണ്ട് ഡിയർ.." അവൾ സാകൂതം അവനെ വീക്ഷിച്ചു കൊണ്ട് മുരണ്ടു. വാഹിദ് ഞെട്ടലോടെ അവളെ നോക്കി.

"നീ ബാക്കി കേൾക്ക് പൊട്ടാ. അത് കളയൂ." അവൾ തുടർന്നു.

"ജോർജ് അങ്കിൾ ശാരികയെ സ്കെച്ച് ഇട്ടത് കഞ്ചാവ് വിഷയത്തിൽ അല്ല, ആ കിട്ടാപ്പണമായ ഇരുപത് കോടിയുടെ വിഷയം കൊണ്ടാണ്. ജോർജ് അങ്കിളും ശാരികയുടെ പപ്പയും ഫ്രണ്ട്സ് ആയിരുന്നു. ജോർജ്ന്റെ കഞ്ചാവ് പരിപാടിയിൽ കൂടെ നിൽക്കാത്ത അങ്ങേരെ

💬 Comments

View all comments