0%

Chapter Title : മരുഭൂ വസന്തം 5 [ലസ്റ്റർ]

മനസിലാവാത്തത് പോലെ വാഹിദ് ന്തുവാ എന്ന അർത്ഥത്തിൽ ആംഗ്യം കാണിച്ചപ്പോൾ നൂറ ഒന്നും മിണ്ടാതെ ചെവിയിൽ കൈ ചേർത്തു ഫോൺ എന്ന് അംഗ്യത്തിൽ സംസാരിച്ചു.

വാഹിദിന്റെ കണ്ണിൽ ഒരു കുസൃതി മിന്നി മറഞ്ഞു. ചുണ്ടിൽ ചെറിയൊരു കള്ളച്ചിരിയും. അവൻ ഫോൺ എടുത്തു നൂറയുടെ കൈയിൽ വച്ച് കൊടുത്തു. പാസ്സ്‌വേർഡ്‌ അവൾ തന്നെ സെറ്റ് ചെയ്തതിനാൽ അവനോട് ചോദിക്കാതെ തന്നെ കോൾ ലോഗ് പരിശോദിച്ചു രമ്യയുടെ പേര് കണ്ടപ്പോൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി.

"ന്താ ഇത്. എന്റെയൊപ്പം കഴിയുന്ന സമയം പോലും മറ്റു പെണ്ണുങ്ങളുമായി കിന്നാരം. എന്താ കാര്യം.?" അവൾ ചൊടിച്ചു. അവൻ അവളെ കൈയിൽ പിടിച്ചു ചാരത്തേക്ക് നിർത്തി ഫോൺ വാങ്ങി പോക്കറ്റിൽ ഇട്ടു.

"എടീ പോത്തേ, കിന്നാരം പറയാൻ വിളിച്ചതല്ല. തന്റെ ഇക്കയോട് ചോദിച്ചാൽ മതി എന്താ രമ്യയുടെ വിഷയം എന്ന്." അവൻ ചിരിയോടെ പറഞ്ഞു.

"ഇക്കയോട് ചോദിക്കാനുള്ളത് ഇക്കയോട് ചോദിച്ചോളാം. മര്യാദക്ക് പറഞ്ഞോ, എന്തിനാ ഇപ്പൊ വിളിച്ചത്.?" അവൾ തർക്കിച്ചു.

"എനിക്ക് വേണ്ടപ്പെട്ട ഒരാൾ ഇവിടെയുണ്ട്. അയാളെ രമ്യയ്ക്ക് അറിയാം. കണ്ടുപിടിക്കാൻ സഹായം ചോദിച്ചു വിളിച്ചതാ." അവൻ അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

"സാറേ സംഭവം മിനക്കേട് ആണെന്ന് ഞാൻ നേരത്തെ പറഞ്ഞില്ലേ. ഇനിയും വൈകിയിട്ടില്ല, വേഗം രക്ഷപ്പെട്ടോ." അത് കേട്ട് കൊണ്ട് വന്ന സുധീർ നൂറയെ കളിയാക്കി. അയാളുടെ ഒപ്പം കുട്ടികളെയും കൊണ്ട് വന്ന ജാസ്മിൻ ചിരിച്ചു.

"നമുക്ക് ഭക്ഷണം കഴിക്കാം. തണുപ്പ് കൂടിക്കൂടി വരും. തണുത്തു പോകുന്നതിനു മുമ്പ് കഴിക്കുന്നതാ നല്ലത്." ജാസ്മിൻ പറഞ്ഞു. അവളുടെ പെരുമാറ്റത്തിൽ കണ്ട മാന്യതയും ഒതുക്കവും

💬 Comments

View all comments