Chapter Title : മരുഭൂ വസന്തം 6 [ലസ്റ്റർ]
ചൂടുള്ള കട്ടിയുള്ള ശുക്ലം വന്നു നിറയുന്ന സുഖത്തിൽ ജാസ്മിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു പോയി. രണ്ടുപേരും ഉറക്കെ കരഞ്ഞു കൊണ്ട് വിയർത്തു കുളിച്ച ശരീരങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു തളർന്നു വീണു. ജാസ്മിൻ അവനെ അടക്കം കെട്ടിപ്പുണർന്നു സുന്ദരമായ അവന്റെ ചുവന്നു തുടുത്ത കവിളിൽ അമർത്തി ഉമ്മ വച്ചു.
"മിടുക്കൻ . എനിക്ക് ഇനിയും ഒത്തിരി വേണം ഈ ഇരുമ്പ് വീരന്റെ ശക്തി.." അവൾ സ്നേഹത്തോടെ അവനെ ഉമ്മവച്ചു.
"എന്തൊരു സാധനമാണ് നിനക്ക്. ആഹ് മറക്കാൻ പറ്റാത്ത സുഖം.." അവൻ കിതപ്പിനിടയിൽ മന്ത്രിച്ചു പോയി. അവൾ തന്നെത്തന്നെ മറന്ന് വിയർപ്പിൽ വഴുതുന്ന വാഹിദിന്റെ പുറത്തുകൂടി കൈ ചുറ്റി അവനെ ആഞ്ഞു പുണർന്ന്, മുറുകെ കെട്ടിപ്പിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തി ചുംബിച്ചു. വീണ്ടും ബെൽ മുഴങ്ങിയപ്പോൾ ഒരു ഞെട്ടലോടെ വാഹിദ് ചാടി എഴുന്നേറ്റ് വസ്ത്രം ധരിച്ചു. ജാസ്മിൻ കിടക്കയിലും നിലത്തും ചിതറിക്കിടന്ന വസ്ത്രങ്ങൾ എടുത്ത് കുളിമുറിയിലേക്ക് ഓടി. വാഹിദ് വാതിലിനു നേർക്ക് നടന്ന് വ്യൂ ഹോളിലൂടെ കൊറിഡോറിലേക്ക് നോക്കി.
രമ്യ.!
അവളെന്താ ഇവിടെ.? വാഹിദിന്റെ നെറ്റി ചുളിഞ്ഞു. എങ്കിലും നൂറയല്ലല്ലോ എന്നൊരു ആശ്വാസവും അവന് തോന്നി. വാഹിദ് കുളിമുറിയുടെ വാതിൽക്കലേക്ക് നോക്കിയിട്ട് വാതിൽ തുറന്നു.
"മോർണിംഗ് സാർ." അവൾ മനോഹരമായ ചിരിയോടെ അവനെ അഭിവാദ്യം ചെയ്തു. അവളോട് അകത്തേക്ക് കയറാൻ മറന്ന് നിന്നിടത്തു നിന്ന് തന്നെ അവൻ തിരിച്ചും.
"ഇതെന്ത് കോലം..റൂമിൽ എസി വർക്കാവുന്നില്ലേ." അവനെ തുറിച്ചു നോക്കികൊണ്ട് അവൾ ചോദിച്ചു.
"ഞാൻ എത്ര നേരമായി ഇവിടെ നിന്ന് ബെൽ അടിക്കുന്നു.. സാർ ഇതെവിടായിരുന്നു."?
അവന്റെ വിയർത്ത ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ടീഷർട്ട്
💬 Comments
View all comments