Chapter Title : മരുഭൂ വസന്തം 6 [ലസ്റ്റർ]
"എലീ, ന്താടീ ഇതൊക്കെ. നിനക്ക് എന്താ പറ്റിയെ. നീ എങ്ങിനെ ഈ അവസ്ഥയിൽ ഇവിടെ.." അവന്റെ ശബ്ദം ഇടറിപ്പോയി. വാഹിദ് ഇനിയും വിട്ടുപോയിട്ടില്ലാത്ത അമ്പരപ്പോടുകൂടി അവളെ തുറിച്ചു നോക്കി. അവൾ വേദനയോടെ പുഞ്ചിരിച്ചു. പിന്നെ കൈകൾ അരക്കെട്ടിലേക്ക് കൊണ്ടുപോയി അരയിൽ തിരുകി വച്ചിരുന്ന എന്തോ പുറത്തേക്ക് എടുത്ത് വാഹിദിന് നീട്ടി. അവൻ അത് വാങ്ങി എന്താണെന്ന് നോക്കി. ഒരു കടലാസിൽ പൊതിഞ്ഞു നൂലുകൊണ്ട് ചുറ്റിക്കെട്ടിയ ചെറിയൊരു പൊതി. അതിനുള്ളിൽ എന്താണെന്ന് അവൻ നോക്കിയില്ല. എലിസബത്തിന്റെ മുഖത്തേക്ക് നോക്കി.
"വിൻസെന്റ്.. എന്നെ ഇവിടെ കൊണ്ട് വന്നു.." അവൾ ഞരങ്ങുന്നത് പോലെ പറഞ്ഞു. വാഹിദും രമ്യയും അവൾ പറയുന്നത് ചെവികൂർപ്പിച്ചു ശ്രദ്ധിച്ചു. എലിസബത്ത് വീണ്ടും അതേ സ്വരത്തിൽ പറഞ്ഞു തുടങ്ങി.
"കൊണ്ട് വന്നിട്ട്.. ഒരു ഡെസർട്ട് ക്യാമ്പിൽ കൊണ്ടാക്കി. ആ ബാറകിന്റെ കൂടെ. അടിമയെ പോലെ..അടിച്ചു. പട്ടിണിക്കിട്ടു. എന്റെ താഴെയൊക്കെ അടിച്ചും, അരക്കെട്ടിൽ വണ്ണമുള്ള കയർ.." അവളുടെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു തുളുമ്പി. വാഹിദിന്റെ കണ്ണുകൾ നിറഞ്ഞു. ഭീകരമായൊരു കഥ കേൾക്കുന്നത് പോലെ രമ്യ വിരണ്ടു നിന്നു. മുറിഞ്ഞു പോയ വാക്കുകൾ ചുമച്ചു കഴിഞ്ഞ് എലിസബത് തുടർന്നു.
"വണ്ണമുള്ള കയർ അകത്തേക്ക് ഇറക്കിയും അതുമ്മലിട്ട് ഉരച്ചും അവിടെയൊക്കെ നശിപ്പിച്ചു. കഴുത്തിൽ കയർ ചുറ്റി.. വലിച്ചു ശ്വാസം മുട്ടിച്ചു... മാസങ്ങളോളം നരകമായിരുന്നു." പറഞ്ഞു തീരുമ്പോഴേക്കും അവൾ അത്രനേരവും പിടിച്ച് നിർത്തിയ ആത്മവേദനയും സങ്കടവും സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞു.
ചുമയും കരച്ചിലും കൂടിക്കലർന്നു അസഹ്യമായ വീർപ്പുമുട്ടലോടെ അവളുടെ ഉടൽ കിടക്കയിൽ ചുരുണ്ടുകോടി. ആശ്രയതിനെന്ന പോലെ അവൾ വാഹിദിന് നേരെ കൈനീട്ടി. അവൻ അവളെ വാരിയെടുത്തു നെഞ്ചോട് ചേർത്ത് കഴുത്തിൽ മുഖം പൂഴ്ത്തി അവന്റെ തൊണ്ടയിൽ കുടുങ്ങിക്കിടന്ന കരച്ചിൽ ഒളിപ്പിച്ചു. അപ്പോഴാണ് അവളുടെ കഴുത്തിൽ തൊലിയുരിഞ്ഞ പോലെയുള്ള അനുഭവം അവന്റെ കഴുത്തിൽ അനുഭവപ്പെട്ടത്. എലിസബത്ത് അവനെ തളർന്ന കൈകൾ കൊണ്ട്
💬 Comments
View all comments