Chapter Title : മരുഭൂ വസന്തം 6 [ലസ്റ്റർ]
കെട്ടിപ്പിടിച്ചു കവിളിലും നെറ്റിയിലും മാറിമാറി ഉമ്മവച്ചു. പിന്നെ തളർന്നത് പോലെ മുഖം അവന്റെ കഴുത്തിലേക്ക് താങ്ങി വച്ചു. തന്റെ ചുമലിൽ അവളുടെ കണ്ണുനീർ വീണു നനയുന്നത് വാഹിദ് അറിഞ്ഞു. അവൻ അവളെ കൂടുതൽ തന്നിലേക്ക് പുണർന്ന് കഴുത്തിൽ ഉമ്മ കൊടുത്തു.
എലിസബത്തിന്റെ കൈകൾ പതുക്കെ ബലം നഷ്ട്ടപ്പെട്ടു തളർന്ന് അവനെ ചുറ്റിപ്പിടിച്ചിരുന്ന പിടിവിട്ട് താഴേക്ക് കുഴഞ്ഞു വീണു. അവസാനമായൊരു ദീർഘശ്വാസമെടുത്തു കൊണ്ട് വാഹിദിന്റെ കഴുത്തിലേക്ക് ചുണ്ടുകൾ അമർത്തി വച്ചു തന്റെ ഒരേയൊരു പ്രണയത്തിലെ ഏകനായ രാജകുമാരന്റെ കരവലയത്തിൽ ഒതുങ്ങി, ആ മാറിന്റെ ചൂടിൽ ഒരു കുഞ്ഞു പൂമ്പാറ്റയെ പോലെ പറ്റിക്കിടന്ന്, സ്നേഹത്തിന്റെ മാലാഖയേ പോലെ യാതനകളുടെ മുറിപ്പാടുകൾ വികൃതമാക്കിയ ഈ ഭൂമിയിലെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ജീവൻ വെടിഞ്ഞ് അനന്തതയിലേക്ക് പറന്നകന്നു.
അദ്ധ്യായം 20
ഇൻഡസ്ട്രിയൽ ഏരിയയിലെ ആളൊഴിഞ്ഞ ഒരു വെയർഹൗസ്ന്റെ ഓഫീസിൽ ആൽബിയുടെ മുന്നിൽ നിസ്സഹായനായി വിൻസെന്റ് തളർന്നിരുന്നു. ആകാരണമായൊരു ഭയം അവനെ ഗ്രസിച്ചു. താൻ ഏത് നിമിഷവും പിടിക്കപ്പെടാം എന്നൊരു തോന്നൽ അവനെ ഭീരുവും ക്ഷീണിതനുമാക്കിയിരുന്നു. കൈകളിൽ മുഖം താങ്ങി മേശയിൽ കൈമുട്ടുകൾ ഊന്നി വിൻസെന്റ് കുറേനേരമായി ഒരക്ഷരം ഉരിയാടാതെ ഇരിക്കുകയാണ്
എലിസബത്തിന്റെ മരണം അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഒരാളും അറിയാതെ ആ മരുഭൂമിയിൽ ഇഞ്ചിഞ്ചായി നരകിച്ചു ചത്തൊടുങ്ങും എന്ന് കരുതിയിരുന്ന തന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ട് കൃത്യമായി തനിക്ക് വേണ്ടി തക്കം പാർത്തിരിക്കുന്ന കുറുക്കന്റെ കൂട്ടിൽ തന്നെ ചെന്നു കയറിയിരിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നുണ്ടാകും, ഒന്നും താൻ അറിയാഞ്ഞിട്ടായിരിക്കാം. തന്റെ ഫോൺ അവൾ എന്ത് ചെയ്തു കാണും? കളഞ്ഞു കാണുമോ അതോ ആ നാറി വാഹ്ദിനെ ഏൽപ്പിച്ചു കാണുമോ? അവളെ താൻ ഇങ്ങോട്ട് കൊണ്ടുവരാൻ തയ്യാറാക്കിയ പദ്ധതികൾ വിൻസെന്റിന്റെ ഓർമ്മകളിലൂടെ അരിച്ചിറങ്ങി വന്നു.
ശാരിക മരിച്ചു ഏതാണ്ട് രണ്ട് മാസത്തോളം അന്വേഷണങ്ങൾ സജീവമായി മുന്നോട്ട് പോയികൊണ്ടിരുന്ന സമയത്താണ് താൻ
💬 Comments
View all comments