Chapter Title : മരുഭൂ വസന്തം 7 [ലസ്റ്റർ] [Climax]
രമ്യയുടെ പുറത്തു തടവിക്കൊണ്ട് പറഞ്ഞു.
"ഞാൻ ന്താ ചെയ്യണ്ടത്? ആ മൊബൈൽ അവർക്ക് കൊണ്ടുക്കൊടുക്കണോ? അവൾ തലയുയർത്തി അവനെ നോക്കി.
"തീർച്ചയായും. പക്ഷേ അവർ പറഞ്ഞ സ്ഥിതിക്ക് വലിയൊരു തുക, കുറഞ്ഞത് ഒരു കോടി ഇന്ത്യൻ രൂപയെങ്കിലും വേണമെന്ന് പറഞ്ഞു നിന്റെ നാട്ടിലെ NRI അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കണം. ജോർജ് കാണിച്ച തെമ്മാടിത്തത്തിനുള്ള നഷ്ടപരിഹാരമായി കണ്ടാൽ മതി.
പിന്നീട് എന്ത് വേണമെന്ന് ഞാൻ പറഞ്ഞു തരാം." വാഹിദ് അവൾക്ക് നിർദ്ദേശം നൽകി. അവൾക്ക് അവന്റെ സഹജീവി ബോധത്തോട് വല്ലാത്ത ആദരവ് തോന്നി. കണ്ണുകൾ അറിയാതെ നിറഞ്ഞു വന്ന് ഒരു മഴയ്ക്കപ്പുറം എന്നപോലെ അവന്റെ മുഖം അവ്യക്തമായപ്പോൾ രമ്യ വാഹിദിന്റെ നെഞ്ചിലേക്ക് തന്നെ തന്റെ ശരീരം താങ്ങിക്കിടന്ന് അവനെ ചുറ്റിപ്പുണർന്നു.
"നൂറ മാം എന്തൊരു ലക്കിയാണ്. സാർ ഇന്നൊരു രാത്രി മുഴുവൻ എന്റൊപ്പം കഴിഞ്ഞിട്ട് പോയാൽ മതി." അവൾ അവനെ വരിഞ്ഞു മുറുക്കി കഴുത്തിൽ മുഖം പൂഴ്ത്തി ചുംബിച്ചു. സംസാരിക്കുമ്പോൾ അധികരിച്ച കണ്ണുനീർ കാരണം മൂക്ക് ചീറ്റി.
"എന്നിട്ട് വേണം നൂറ കയറി വന്ന് അൺലക്കിയാവാൻ." അവൻ ചിരിച്ചു. അവളും ചിരിച്ചു.
"ഓഹ് അപ്പൊ സ്വന്തം പെണ്ണിനെ പേടിയുണ്ട്. ഗുഡ് ബോയ്." അവൾ അവനെ കളിയാക്കി. പിന്നെ തുടർന്നു പറഞ്ഞു.
"കള്ളക്കാമുകൻ സാറേ. ഇന്ന് നൂറയും വരില്ല, ഒരു കൂറയും വരില്ല." രമ്യ പറഞ്ഞു.
"അതെങ്ങനെ നിനക്കറിയാം.?" അവൻ ആശ്ചര്യത്തോടെ ചോദിച്ചു.
"അതേയ്, ഇന്നിവിടെ ഒരു ആഘോഷം നടത്താൻ ഞാനും ജാസ്മിമാഡവും കൂടി പ്ലാൻ ചെയ്തതാ. ഇപ്പൊ മാഡം ഇപ്പൊ ഇങ്ങെത്തും. ഫ്രണ്ടിന്റെ കൂടെ പുറത്തു പോകാനുണ്ട് എന്ന്
💬 Comments
View all comments