0%

Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 5.7K

"ആതിര കള്ളം പറയുകയാണല്ലേ?" ഞാൻ ഒന്ന് സംശയത്തോടെ ചോദിച്ചു. "നിങ്ങളുടെ സീമന്തരേഖയിൽ സിന്ദൂരമില്ല, കഴുത്തിൽ താലിയുമില്ല... പിന്നെങ്ങനെ?"

​അവൾ എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചു, പക്ഷേ ആ ചിരിയിൽ ഒരു സങ്കടമുണ്ടായിരുന്നു. "ഭയങ്കര ജ്ഞാനം ആണല്ലോ സ്പൈഡർമാന്! ഞാൻ പറഞ്ഞത് എല്ലാം സത്യമാണ്. പക്ഷേ..."

​അവൾ ആ വാചകം അപൂർണ്ണമാക്കി നിർത്തിയപ്പോൾ എന്റെ ഉള്ളിൽ ആകാംക്ഷ കൂടി. "പക്ഷേ...?"

​"പക്ഷേ, ഇപ്പോൾ ഞങ്ങൾ ഒരുമിച്ചല്ല. ഡിവോഴ്സ് ആണ്." അവൾ പറഞ്ഞു തീർത്തപ്പോഴേക്കും ആ കണ്ണുകൾ ഒന്ന് നിറഞ്ഞു തുളുമ്പി. ചന്ദനക്കുറിയും ചുവന്ന പൊട്ടുമുള്ള ആ മുഖത്ത് ആ കണ്ണുനീർ കണ്ടപ്പോൾ എന്റെ ഉള്ളിലൊരു നീറ്റലായിരുന്നു.

​ഒന്നും ആലോചിച്ചില്ല, ആശ്വാസമെന്നോണം ഞാൻ അവളുടെ ആ ചുവന്ന സാരിയുടെ തുമ്പിനടുത്തുള്ള കയ്യിൽ പതുക്കെ ഒന്ന് പിടിച്ചു. ആ സ്പർശനം അവൾക്ക് ഒരു വലിയ ആശ്വാസമായെന്ന് അവളുടെ ആ മുഖഭാവം പറഞ്ഞുതരുന്നുണ്ടായിരുന്നു.
​"എത്ര കാലമായി ഡിവോഴ്സ് ആയിട്ട്?" ഞാൻ പതുക്കെ ചോദിച്ചു.
​"അഞ്ച് വർഷം ആവുന്നു."

​"അപ്പോൾ മകൻ? മകൻ എവിടെയാണ്?"

​"അവൻ... അവൻ അയാളുടെ കൂടെയാണ്." ഒരു ദീർഘനിശ്വാസത്തോടെ അവൾ മറുപടി പറഞ്ഞു.

​ആതിരയുടെ ആ വാക്കുകളിൽ ഒരു വലിയ കഥയുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇത്രയും നേരം കണ്ട ആ കുസൃതിക്കാരിയായ ആതിരയല്ല ഇപ്പോൾ എന്റെ മുന്നിലുള്ളത്. ട്രെയിൻ ആലുവയിലേക്ക് അടുക്കുമ്പോൾ ഞങ്ങളുടെ ഇടയിൽ ഒരു നിശബ്ദത പടർന്നു. പക്ഷേ ആ നിശബ്ദതയ്ക്ക് വല്ലാത്തൊരു അർത്ഥമുണ്ടായിരുന്നു.

ആതിരയുടെ കണ്ണിലെ ആ നനവ് കാണാൻ എനിക്ക് വയ്യായിരുന്നു. ആ നിശബ്ദത ഒന്ന് മാറ്റാൻ വേണ്ടി ഞാൻ എന്റെ വക ഒരു ഒന്നാന്തരം

💬 Comments

View all comments