Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]
ആ ചിരിയിൽ എറണാകുളം വരെയുള്ള ദൂരം വെറും മിനിറ്റുകൾ മാത്രമായി എനിക്ക് തോന്നി.
"എന്റെ പേര് വൈശാഖ്, വീട് കോഴിക്കോട്ടാണ്. അവിടെ ഒരു കമ്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു." ഞാൻ ഒന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു.
അവൾ പതുക്കെ ആ സാരി ഒന്ന് ഒതുക്കിയിട്ടു കൊണ്ട് എന്നെ നോക്കി. "ഞാൻ ആതിര. കോഴിക്കോട് തന്നെയാണ് എന്റെയും വീട്. ഇപ്പോൾ എറണാകുളം ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു. താമസം അവിടെ അടുത്ത് തന്നെയാണ്."
"അപ്പോ നമ്മൾ രണ്ടുപേരും ഒരേ നാട്ടുകാരാണല്ലേ!" എന്റെ ശബ്ദത്തിൽ ഒരു ചെറിയ ആവേശം കലർന്നു. "ആതിര... പേര് പോലെ തന്നെ ഒരു ഐശ്വര്യമുണ്ട് ആ മുഖത്തിന്."
അവൾ ഒന്ന് ചിരിച്ചു. "മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയതുകൊണ്ടാണോ ഇത്രയും നന്നായി സോപ്പിടുന്നത്?"
ആ ചോദ്യം കേട്ട് ഞാൻ ഒന്ന് ചിരിച്ചുപോയി. "ഇത് സോപ്പല്ല ആതിരാ,
മനസ്സ് തുറന്നുള്ള പറച്ചിലാണ്."
ഷൊർണൂർ കഴിഞ്ഞ് വണ്ടി വേഗത കൂട്ടിയപ്പോൾ ജനാലയിലൂടെ വന്ന കാറ്റിൽ ആതിരയുടെ മുടിയിഴകൾ പാറി. ആ ചുവന്ന സാരിയുടെ തുമ്പ് കാറ്റിൽ ഇളകുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി, ഈ ട്രെയിൻ യാത്ര ഒരിക്കലും അവസാനിക്കരുതെന്ന്. ഇൻഫോപാർക്കിലെ ജോലിത്തിരക്കുകളെക്കുറിച്ചും കോഴിക്കോട്ടെ വിശേഷങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു തുടങ്ങി.
ഞാൻ പതുക്കെ ആതിരയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, "ആതിരയുടെ കല്യാണം... കഴിഞ്ഞതാണോ?"
ഒരു നിമിഷം അവൾ ജനാലയ്ക്ക് പുറത്തേക്ക് നോക്കി, എന്നിട്ട് ശാന്തമായി പറഞ്ഞു, "കഴിഞ്ഞതാണ്. ഡിഗ്രി ഫസ്റ്റ് ഇയറിൽ പഠിക്കുന്ന ഒരു മോനുണ്ട് എനിക്ക്."
ആ മറുപടി കേട്ടപ്പോൾ എന്റെ ഉള്ളിലൊന്ന് മിന്നി. സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ഞെട്ടിപ്പോയി!
💬 Comments
View all comments