0%

Chapter Title : മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 5.7K

അതിൽ കൂടുതൽ പ്രായം എനിക്ക് തോന്നിയില്ല!"
​ആ മറുപടി ആതിരയ്ക്ക് നന്നായി 'സുഖിച്ചു' എന്ന് അവളുടെ ആ വിടർന്ന ചിരിയിൽ നിന്ന് എനിക്ക് മനസ്സിലായി. ആ ചുവന്ന സാരിയുടെ തുമ്പ് ഒന്ന് കൂടി ഒതുക്കിയിട്ട് അവൾ എന്നെ കളിയാക്കി നോക്കി.

​"ഓ... നീ നിന്റെ കസ്റ്റമേഴ്സിനെ സോപ്പിടുന്നത് പോലെ എന്നെയും സോപ്പിടുകയാണോ വൈശാഖ്?"

​ഞാൻ വിട്ടുകൊടുത്തില്ല, അവളുടെ കണ്ണുകളിലേക്ക് നോക്കി അല്പം ഗൗരവത്തിൽ പറഞ്ഞു. "കസ്റ്റമേഴ്സിനെ സോപ്പിടുന്നത് ബിസിനസ്സിന് വേണ്ടിയാണ് ആതിരാ... നിന്നെ സോപ്പിട്ടിട്ട് എനിക്ക് എന്ത് കിട്ടാനാണ്? ഞാൻ കണ്ട ഒരു നഗ്നസത്യം അങ്ങോട്ട് പറഞ്ഞു, അത്ര തന്നെ!"
​എന്റെ ആ ഡയലോഗ് കേട്ടപ്പോൾ ആതിര ഒന്ന് പതറി. അവളുടെ ആ ചുവന്ന പൊട്ടിന് താഴെ ചെറിയൊരു വിയർപ്പുതുള്ളി പൊടിഞ്ഞു. "ഇത്രയും 'നഗ്നമായ' സത്യങ്ങൾ വിളിച്ചു പറയാൻ നിനക്ക് ഒരു മടിയുമില്ലല്ലേ?" അവൾ പതുക്കെ ചോദിച്ചു.

വണ്ടി എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് പതുക്കെ ഇഴഞ്ഞു കയറുകയാണ്. ജനക്കൂട്ടം വാതിലിനടുത്തേക്ക് നീങ്ങിത്തുടങ്ങി. ആതിര സീറ്റിൽ നിന്നെഴുന്നേറ്റ് തന്റെ ബാഗ് തോളിലേക്കിട്ടു.

​"അതുപോട്ടെ വൈശാഖ്... നിന്റെ കല്യാണം കഴിഞ്ഞോ?" അവൾ ഗൗരവത്തിൽ ചോദിച്ചു.
​ഞാൻ ഒന്ന് ചിരിച്ചു. "എനിക്ക് കല്യാണം കഴിക്കാൻ നിലവിൽ പ്ലാൻ ഒന്നുമില്ല ആതിരാ. I am a free bird! എനിക്കിങ്ങനെ പാറി നടക്കണം. ഒരു ലോക്ക് എനിക്ക് ഒട്ടും ഇഷ്ടമല്ല..."
​"അപ്പോൾ ഗേൾഫ്രണ്ട്? ആരെങ്കിലും ഉണ്ടോ?"

​"ഉണ്ട്..." ഞാൻ അത് പറഞ്ഞതും ആതിരയുടെ മുഖം പെട്ടെന്ന് ഒന്ന് ഇരുണ്ടു. ആ ചന്ദനക്കുറിയുടെ തിളക്കം മങ്ങിയോ എന്ന് എനിക്ക് തോന്നി.

​"എവിടെയാ? നാട്ടിൽ തന്നെയാണോ?"

💬 Comments

View all comments